പശ്ചിമബംഗാള്‍ ഇനി മുതല്‍ ‘ബംഗ്ലാ’

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിന്‍റെ പേര് ബംഗ്ലാ എന്നാക്കാനുള്ള പ്രമേയം പശ്ചിമബംഗാള്‍ നിയമസഭ പാസ്സാക്കി. വിഷയത്തില്‍ അനുമതിക്കായി പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി തന്നെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാം.

ഇതിനു മുമ്പ് കേന്ദ്രം പശ്ചിമ ബംഗാളിന്‍റെ പേര് ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മാറ്റിയിരുന്നു. എന്നാല്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും ബംഗ്ല എന്നാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാന്‍ പോവുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുമ്പ് പറഞ്ഞിരുന്നു.

2011 ല്‍ ബംഗാളിന്‍റെ പേര് പശ്ചിം ബംഗോ എന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇതിന് കേന്ദ്രാനുമതി ലഭിച്ചില്ല. എല്ലാ സംസ്ഥാനങ്ങളുടെയും മീറ്റിങ്ങിന് വിളിക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ അവസാനം വരുന്നത് കൊണ്ടാണ് പേര് മാറ്റുന്നത്. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും.

prp

Related posts

Leave a Reply

*