ബംഗാളില്‍ ഇന്ന് മൂന്നാംഘട്ടം

ബംഗാളില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.  മൂര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വമാന്‍ എന്നീ ജില്ലകളിലെ 57ഉം ഉത്തര കൊല്‍ക്കത്തയിലെ 7ഉം ഉള്‍പ്പെടെ ആകെ 62 സീറ്റിലേക്കാണ് വോട്ടെടുപ്പ്.

ആകെ 418 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇടതുമുന്നണി 46 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. 26 ഇടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും. ശക്തമായ പ്രചാരണമാണ് എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി കാഴ്ചവച്ചത്.

തൃണമൂല്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമപ്രവര്‍ത്തനങ്ങളും കൊടും അഴിമതിയും അരാജകത്വ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ എല്ലാ ജനവിഭാഗവും കാത്തിരിക്കയാണ്.

prp

Related posts

Leave a Reply

*