സീറ്റിന് കോഴ ആവശ്യപ്പെട്ടു:എന്‍ഡിഎ തൃക്കാക്കര സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു

ഒരുകോടി രൂപ സീറ്റിനുവേണ്ടി ആവശ്യപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. എല്‍ജെപിയിലെ അഡ്വ. വിവേക് കെ വിജയനെയാണ് പിന്‍വലിച്ചത്. ബിജെപി സീറ്റ് ഏറ്റെടുത്തു.

സ്ഥാനാര്‍ഥിയായി തീരുമാനിക്കണമെങ്കില്‍ ഒരുകോടി രൂപ നല്‍കണമെന്ന് എല്‍ജെപി സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടുവെന്ന് വിവേക് കെ വിജയന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. രൂപ നല്‍കിയില്ലെങ്കില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുന്നതായി എഴുതിനല്‍കണമെന്നും ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥിയാക്കുന്നതിന് മുമ്പുതന്നെ സംസ്ഥാന പ്രസിഡന്‍റ് തന്നോട് രണ്ടരലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും വിവേക് പറഞ്ഞു.

സംഭവം വിവാദമായതോടെയാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. മുന്നണിചര്‍ച്ചയില്‍ എല്‍ജെപിക്കു തന്ന സീറ്റാണിതെന്നും മത്സരത്തില്‍നിന്ന് പിന്മാറില്ലെന്നും വിവേക് കെ വിജയന്‍ പറഞ്ഞു. എന്നാല്‍ സീറ്റ് ബിജെപി ഏറ്റെടുത്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് നേതാവ് എസ് സജിയെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.

prp

Related posts

Leave a Reply

*