എല്ലാം എന്‍റെ പിഴ: മമത

Mamata Banerjee

നേരെത്തേ അറിഞ്ഞിരുന്നുവെങ്കില്‍ വിവാദമായ നാരദ ഡോട്ട് കോം കോക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കില്ലായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കോഴക്കാര്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക പ്രഖ്യാപിച്ചതിനു ശേഷമാണ്  പുറത്തുവന്നത്.

തൃണമൂലിന്‍റെ 4 മന്ത്രിമാരും അഞ്ച് എംപിമാരും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പടെ പ്രമുഖരായ നേതാക്കള്‍ ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദ ഡോട്ട് കോം പുറത്തുവിട്ടത്. ആദ്യം പ്രതിപക്ഷത്തിനു വേണ്ടി അത് കെട്ടിച്ചമച്ചതാണന്ന് പറഞ്ഞ മമത പിന്നീട് തെരഞ്ഞെടുപ്പില്‍ ഈ അഴിമതി മുഖ്യചര്‍ച്ചാവിഷയമായതോടെ നയം മാറ്റി. അന്വേഷണം നടത്താന്‍ തയ്യാറല്ലെന്ന് ആദ്യം ശാഠ്യം പിടിച്ച മമതയ്ക്ക് തന്നെ പിന്നീട് പാര്‍ട്ടിതല അന്വേഷണം നടത്തുമെന്ന് പറയേണ്ടതായി വന്നു. തുടര്‍ന്ന് ക്ഷമാപണവും തെറ്റ് പറ്റിയത് തനിക്കാണെന്നുമുള്ള തുറന്നുപറച്ചിലുമായി രംഗത്തുവന്നു. എല്ലാകുഴപ്പങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. നിങ്ങള്‍ വീണ്ടും പിന്തുണച്ചില്ലെങ്കില്‍ ഞാന്‍ വിഷമത്തിലാകും. ഇതായിരുന്നു ജനങ്ങളോട് മമതയുടെ യാചനാസ്വരം.

mamata-banerjeeAFP

എതിര്‍പ്പുകളും വിമര്‍ശനവും പുഛിച്ച് തള്ളി അഴിമതിയും അക്രമവും ന്യായീകരിച്ച മമതയുടെ മാപ്പപേക്ഷയെ  കൌതുകത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. രണ്ട്ഘട്ട വോട്ടെടുപ്പിലും ഇനി നടക്കാനുള്ളിടത്തും ജനവിധി എതിരാണ് എന്ന് ബോധ്യമായതിനെ തുടര്‍ന്ന് എങ്ങനെയും പിടിച്ചു നില്‍ക്കാനുള്ള പുതിയ തന്ത്രമാണിതെന്ന് വേണം കരുതാന്‍. ശതകോടികള്‍ വെട്ടിച്ച ശാരദ ചിട്ടി കുംഭകോണത്തിനു പുറമേ നേതാക്കളുടെ കോഴവിവാദം ഉള്‍പ്പടെയുള്ള അഴിമതി തൃണമൂലിനെ വലിയ പ്രതിസന്ധിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രചാരണത്തില്‍ ഇതെല്ലാം മുഖ്യവിഷയങ്ങളാകുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാതെ മമത വെട്ടിലാകുന്ന അവസ്ഥയാണിപ്പോള്‍.

prp

Related posts

Leave a Reply

*