എല്‍ഡിഎഫിനെ പിന്തുണയ്ക്കും: സിപിഐ എംഎല്‍ റെഡ് ഫ്ളാഗ്

ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് സിപിഐ എംഎല്‍ റെഡ് ഫ്ളാഗ് ജനറല്‍ സെക്രട്ടറി എം എസ് ജയകുമാര്‍. വര്‍ഗീയ–ഫാസിസ്റ്റ് ശക്തികളും സാമ്പത്തിക മൂലധന ശക്തികളും ലോകവ്യാപകമായി കൈകോര്‍ത്ത ആധുനിക സാഹചര്യത്തില്‍ ഇടതുപക്ഷ ബദല്‍ ശക്തിപ്പെടുത്തുക ഈ  കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

CPI ML

മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അഴിമതിയുടെ പ്രഭാവകേന്ദ്രമായി മാറി. എല്ലാ മന്ത്രിമാരുടെ പേരിലും രണ്ടിലേറെ അഴിമതി ആരോപണങ്ങള്‍ നിലവിലുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണം ഖജനാവ് കാലിയാക്കിയെന്നു മാത്രമല്ല, കടബാധ്യത കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ഉണ്ടായതിന്‍റെ ഇരട്ടിയായി. വിലക്കയറ്റം കടിഞ്ഞാണില്ലാതെ കുതിക്കുമ്പോള്‍ പൊതുവിതരണ സമ്പ്രദായത്തെയും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ജീര്‍ണാവസ്ഥയില്‍നിന്നു മുതലെടുക്കാനാണ് ജനവിരുദ്ധ നയങ്ങളുടെ നായകരായ സംഘപരിവാര്‍ ശക്തികളും ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ജാതിരാഷ്ട്രീയ ശക്തികളും ശ്രമിക്കുന്നത്. അതിനാല്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണം–ജയകുമാര്‍ നിലപാട് വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, ചാള്‍സ് ജോര്‍ജ്, എം കെ തങ്കപ്പന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

prp

Leave a Reply

*