ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന്‍ പൂജാരിയെ രക്ഷിച്ചത് സൈന്യം

ഗുവാഹത്തി: വാട്സ്‌ആപ്പ് വഴിയുള്ള വ്യാജപ്രചാരണങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ആസാമില്‍ ഹിന്ദു പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികരാണ് ആള്‍ക്കൂട്ടത്തിന്‍റെ പിടിയില്‍ നിന്നും മൂന്ന് പൂജാരിമാരെ രക്ഷിച്ചത്.

പ്രദേശത്ത് നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നും മൂന്ന് പേരെ പൊലീസ് സംഘവും രക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് പൂജാരിമാര്‍ ആസാമിലെ മാഹുര്‍ ടൗണിലെത്തിയപ്പോഴാണ് വാഹനം തടഞ്ഞ നാട്ടുകാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ അടുത്തിടെ ആള്‍കൂട്ട ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് സമാനമായ സംഭവമുണ്ടാകുമെന്ന് ഭയന്ന നാട്ടുകാരില്‍ ചിലര്‍ സമീപത്തെ സൈനിക യൂണിറ്റില്‍ വിവരമറിയിക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ സൈനികര്‍ നാട്ടുകാരുടെ പിടിയില്‍ നിന്നും ഒരു പൂജാരിയെ മോചിപ്പിച്ചു. നാട്ടുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മറ്റ് രണ്ട് പൂജാരിമാരെ അരകിലോമീറ്റര്‍ അകലെ നിന്നും സൈനികര്‍ കണ്ടെത്തി. സൈനിക ക്യാപിലെത്തിച്ച്‌ ചോദ്യം ചെയ്‌ത പൂജാരിമാരെ പിന്നീട് സമീപത്തെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.

prp

Related posts

Leave a Reply

*