പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഘനി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ശുചിമുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് പ്രിന്‍സിപ്പലിന്‍റെ സഹോദരനാണെന്ന നിഗമനത്തിലാണ് പോലീസ്. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ സംഭവം അറിഞ്ഞിട്ടും ഇതിന് കൂട്ടുനിന്നതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ തന്നെയാണ് സ്‌കൂള്‍ നടത്തിയിരുന്നത്.

ഇത്തരം ഒരു സംഭവം സ്‌കൂളിന്‍റെ ചരിത്രത്തില്‍ ആദ്യമാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശുചിമുറിയിലെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലും മറ്റും വന്നതോടെ രക്ഷകര്‍ത്താക്കളും പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു.

prp

Related posts

Leave a Reply

*