പുല്‍വാമ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; 1980ന് ശേഷം കശ്മീരില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്. സിആര്‍പിഎഫിന്‍റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ […]

ഛത്തീ​സ്ഗ​ഡി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; 7 ന​ക്സ​ലു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ബിജാപൂര്‍, ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്തുള്ള ടിമിനാര്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വെച്ച് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടതെന്ന് ഡിഐജി സുന്ദര്‍രാജ് പറഞ്ഞു. ദണ്ഡേവാഡിയിലും ബിജാപൂരും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വനം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. നക്‌സലുകളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് അത്യാധുനിക […]

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന്‍ പൂജാരിയെ രക്ഷിച്ചത് സൈന്യം

ഗുവാഹത്തി: വാട്സ്‌ആപ്പ് വഴിയുള്ള വ്യാജപ്രചാരണങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ആസാമില്‍ ഹിന്ദു പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികരാണ് ആള്‍ക്കൂട്ടത്തിന്‍റെ പിടിയില്‍ നിന്നും മൂന്ന് പൂജാരിമാരെ രക്ഷിച്ചത്. പ്രദേശത്ത് നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നും മൂന്ന് പേരെ പൊലീസ് സംഘവും രക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് പൂജാരിമാര്‍ ആസാമിലെ മാഹുര്‍ […]

ഭീകരര്‍ നുഴഞ്ഞുകയറി; കാശ്മീരില്‍ ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലും ജമ്മുവിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതായാണ് വിവരം. റംസാനോട് അനുബന്ധിച്ച്‌ ഭീകരര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രധാനനഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച്‌ വിവിധ സംഘങ്ങളായാണ് ഭീകരര്‍ കാശ്മീരിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച റംസാന്‍ ദിനത്തിലെ പതിനേഴാം നാളാണ്. അന്നാണ് ബദര്‍ യുദ്ധത്തിന്‍റെ വാര്‍ഷികവും. അന്ന് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സൈന്യം കരുതുന്നത്.

പാക്ക് ബോട്ട് ഉപേക്ഷിച്ച നിലയില്‍ പഞ്ചാബില്‍ കണ്ടെത്തി:ഭീകരരുടെയെന്ന്‍ സംശയം

അമൃത്സർ: പഞ്ചാബിലെ രാവി നദിയിൽ പാക്ക് ബോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട്

ബാരാമുല്ലയിൽ ഭീകരർ പദ്ധതിയിട്ടത് ഉറി മോഡൽ ആക്രമണം

  ശ്രീനഗര്‍: ബാരാമുല്ലയിൽ ബിഎസ്എഫിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത ക്യാംപ് ആക്രമിച്ച ഭീകരർ ലക്ഷ്യമിട്ടത് ഉറി മോഡൽ ആക്രമണമെന്ന് ബിഎസ്എഫ്. ഉത്തരകശ്മീരിലെ ബാരാമുല്ലയിൽ ഞായറാഴ്ച രാത്രിയാണ്