ഖനിക്കുള്ളില്‍ ദുര്‍ഗന്ധം; കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ഗുവാഹത്തി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇതൊരു നല്ല സൂചനയല്ല’, ഇതായിരുന്നു രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ ഡി ആര്‍ എഫ് അസിസ്റ്റന്‍റ് […]

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന്‍ പൂജാരിയെ രക്ഷിച്ചത് സൈന്യം

ഗുവാഹത്തി: വാട്സ്‌ആപ്പ് വഴിയുള്ള വ്യാജപ്രചാരണങ്ങള്‍ രാജ്യത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ആസാമില്‍ ഹിന്ദു പൂജാരിമാര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൈനികരാണ് ആള്‍ക്കൂട്ടത്തിന്‍റെ പിടിയില്‍ നിന്നും മൂന്ന് പൂജാരിമാരെ രക്ഷിച്ചത്. പ്രദേശത്ത് നിന്നും 29 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നും മൂന്ന് പേരെ പൊലീസ് സംഘവും രക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തമായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് പൂജാരിമാര്‍ ആസാമിലെ മാഹുര്‍ […]