കുഞ്ഞുങ്ങള്‍ പരസ്പ്പരം മാറിപോയതറിയാതെ മാതാപിതാക്കള്‍ വളര്‍ത്തിയത് 3 വര്‍ഷം

ആസ്സാം: ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങള്‍ പരസ്പ്പരം മാറിപോയതറിയാതെ മൂന്ന് വര്‍ഷം മാതാപിതാക്കള്‍ വളര്‍ത്തി.ആസ്സാമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015 മാര്‍ച്ച്‌ 11നാണ് രണ്ട് കുടുംബങ്ങളിലേയും യുവതികള്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.പ്രസവം കഴിഞ്ഞ് രണ്ട് കുടുംബങ്ങളും അവരവരുടെ വീടുകളിലേക്ക് മടങ്ങി.

എന്നാല്‍ കൂട്ടത്തിലെ അധ്യാപകന്‍റെ ഭാര്യയ്ക്ക് ഒരു സംശയം തന്‍റെ ഒപ്പം ഉള്ള കുഞ്ഞിന് അന്ന് ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്ന ബോഡോ സ്ത്രീയുടെ മുഖഛായ ഉണ്ടോ എന്ന്. അവര്‍ ആ സംശയം ഭര്‍ത്താവിനെ അറിയിച്ചു.ഭര്‍ത്താവ് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ഭാര്യയ്ക്ക് ഭ്രാന്താണെന്ന് അവര്‍ അറിയിച്ചു.എന്നാല്‍ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ബോഡോ കുടുംബത്തെ വിവരം അറിയിച്ചെങ്കിലും അവരത് നിഷേധിച്ചു.തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. റിസള്‍ട്ട് കാണിച്ച്‌ പൊലീസ് കേസ് വന്നു. സത്യം തിരിച്ചറിഞ്ഞതോടെ രണ്ട് കുടുംബങ്ങളും ഒരുമിച്ച്‌ ചേര്‍ന്ന് കുഞ്ഞിനെ കൈമാറാനായി രംഗത്ത് വന്നു. ജനുവരി 4 ഇതിനായി കോടതി നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ കുഞ്ഞിനേയും കൊണ്ട് എത്തിയ രണ്ട് കുടുംബങ്ങള്‍ക്കും തങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനെ വിട്ട് സ്വന്തം കുഞ്ഞിനെ ഏറ്റുവാങ്ങാനായില്ല. പിന്നീട് ഇപ്പോഴുള്ള കുഞ്ഞുങ്ങളെ വിട്ടുനല്കാതിരിക്കാന്‍  സംയുക്ത ഹര്‍ജി കൂടി നല്‍കാന്‍ അമ്മമാര്‍ തീരുമാനിച്ചിരിക്കുകയാണ്.

prp

Related posts

Leave a Reply

*