നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

തിരുവനന്തപുരം:  നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. സമൂഹത്തില്‍ നിന്ന് എത്ര അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിന് കൈത്താങ്ങായി അവര്‍ എത്തുകയായിരുന്നു.

  അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയവര്‍ ഇന്ന് ദുരിതബാധിതര്‍ക്കായി അവരാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പിണറായി സര്‍ക്കാര്‍ കാണിച്ച സ്നേഹവായ്പ്പിനും പരിഗണനയ്ക്കുമുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവര്‍ ചെക്കുമായെത്തിയത്. മന്ത്രി ഇപി ജയരാജന്‍റെ കയ്യിലേക്കാണ് ചെക്ക് കൈമാറിയത്.

നവകേരളസൃഷ്ടിക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സഹായം തുകയുടെ വലിപ്പത്തിനുമപ്പുറം വിലമതിക്കുന്നതാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*