കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്ന്‍ കര്‍ഷകത്തൊഴിലാളികള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തി.

ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് അവസാനിച്ചത്. ഏതാണ്ട് മൂന്നര ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളി കര്‍ഷക മഹാ റാലിയാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളി കര്‍ഷ സംഘടനകള്‍ സംയുക്തമായി റാലി സംഘടിപ്പിക്കുന്നത്. കാര്‍ഷിക വായ്പ എഴുതി തള്ളുക, മിനിമം വേതനം പതിനെട്ടായിരം രൂപയായി നിശ്ചയിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങി 15 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റാലി.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള റാലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളും കര്‍ഷകരും അണിനിരന്നു. റാലിയെ പ്രമുഖ സിപിഐഎം നേതാക്കള്‍ അഭിസംബോധന ചെയ്തു.

prp

Related posts

Leave a Reply

*