തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മോദിയെ അധികാരത്തില്‍നിന്ന് തൂത്തെറിയുമെന്ന് കര്‍ഷകര്‍

തമിഴ്നാട്: കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് കര്‍ഷക സംഘം. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഈയിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി കര്‍ഷക പോരാട്ടത്തിന്‍റെ വിജയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് പറയുന്നത്. കര്‍ഷകരെ അടിമകളായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്തിന്‍റെ നട്ടെല്ലാണ് കര്‍ഷകരെന്ന് വിശേഷിപ്പിച്ച മോദി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്തിലെ അടിമകളാണ് തങ്ങളെന്നാണ് കര്‍ഷകവിരുദ്ധ നയത്തിലൂടെ പറയുന്നത്. കര്‍ഷകരെ […]

കര്‍ഷക മാര്‍ച്ചില്‍ അണിനിരക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ എത്തിയത് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ കര്‍ഷവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക മാര്‍ച്ച് ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും മാത്രം ഏകദേശം ആയിരത്തി ഇരുന്നൂറോളം കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയിരിക്കുന്നത്. ഇവരിൽ ചിലർ നഗ്നരായി പാർലമെന്‍റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ […]

മുഖ്യമന്ത്രി ഇടപ്പെട്ടു: മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി

മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വ്യവസ്തയോടെ മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യത്തിന് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ലോക് സംഘര്‍ഷ മോര്‍ച്ച എന്ന സംഘടനയുടെ നേതൃത്വലാണ് സമരം ആരംഭിച്ചത്. കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെ ഇരുപതിനായിരത്തേിലേറെ ആളുകളാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. മഗ്സസെ പുരസ്‌കാര ജേതാവും ജലസംരക്ഷണ പ്രവര്‍ത്തകനുമായ ഡോ. രാജേന്ദ്ര സിങ്, പശ്ചിമ മഹാരാഷ്ട്രയിലെ കര്‍ഷകനേതാവ് രാജു ഷെട്ടി എന്നിവര്‍ റാലിക്ക് […]

ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍; ക​ര്‍​ഷ​ക സമരം അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​ട​ത്തി​യ ക​ര്‍​ഷ​ക സമരം അ​വ​സാ​നി​പ്പി​ച്ചു. ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ന​ട​ത്തി​യ കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര ഡ​ല്‍​ഹി​യി​ലെ കി​സാ​ന്‍ ഘ​ട്ടി​ലാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​ര്‍​ധ​രാ​ത്രി​യോ​ടെ സ​മ​ര​ക്കാ​രെ ഡ​ല്‍​ഹി​യി​ലേ​ക്കു​ക​ട​ക്കാ​ന്‍ അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ല്‍ പോ​ലീ​സും അ​ര്‍​ധ​സൈ​നി​ക വിഭാ​ഗ​ങ്ങ​ളും ത​ട​ഞ്ഞ ക​ര്‍‌​ഷ​ക​രെ ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കാ​ന്‍ അ​നുവ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ധ​രാ​ത്രി​യി​ല്‍ ത​ന്നെ ക​ര്‍​ഷ​ക​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ‌സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​നോ​ട് ചേ​ര്‍​ന്ന് പ്ര​മു​ഖ ക​ര്‍​ഷ​ക നേ​താ​വാ​യി​രു​ന്ന ചൗ​ധ​രി ച​ര​ണ്‍ സിം​ഗി​ന്‍റെ സ്മൃ​തി സ്ഥ​ല​മാ​യ കി​സാ​ന്‍ ഘ​ട്ടി​ലേ​ക്ക് […]

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്ന്‍ കര്‍ഷകത്തൊഴിലാളികള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തി. ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് അവസാനിച്ചത്. ഏതാണ്ട് മൂന്നര ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളി കര്‍ഷക മഹാ റാലിയാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. […]