തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മോദിയെ അധികാരത്തില്‍നിന്ന് തൂത്തെറിയുമെന്ന് കര്‍ഷകര്‍

തമിഴ്നാട്: കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് കര്‍ഷക സംഘം. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ഈയിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി കര്‍ഷക പോരാട്ടത്തിന്‍റെ വിജയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് പറയുന്നത്.

കര്‍ഷകരെ അടിമകളായാണ് മോദി സര്‍ക്കാര്‍ കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്തിന്‍റെ നട്ടെല്ലാണ് കര്‍ഷകരെന്ന് വിശേഷിപ്പിച്ച മോദി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്തിലെ അടിമകളാണ് തങ്ങളെന്നാണ് കര്‍ഷകവിരുദ്ധ നയത്തിലൂടെ പറയുന്നത്. കര്‍ഷകരെ അവഗണിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല.

ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ 20 ലക്ഷം കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കും. അവഗണന തുടര്‍ന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആത്മഹത്യ ചെയ്യാനും കര്‍ഷകര്‍ തയ്യാറാണ്. കോര്‍പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ നാമമാത്രമായ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ലെന്നും പറയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി കര്‍ഷകരുടെ കൂട്ട ശവദാഹത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

prp

Related posts

Leave a Reply

*