ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍; ക​ര്‍​ഷ​ക സമരം അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​ട​ത്തി​യ ക​ര്‍​ഷ​ക സമരം അ​വ​സാ​നി​പ്പി​ച്ചു. ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ ന​ട​ത്തി​യ കി​സാ​ന്‍ ക്രാ​ന്തി പ​ദ​യാ​ത്ര ഡ​ല്‍​ഹി​യി​ലെ കി​സാ​ന്‍ ഘ​ട്ടി​ലാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​ര്‍​ധ​രാ​ത്രി​യോ​ടെ സ​മ​ര​ക്കാ​രെ ഡ​ല്‍​ഹി​യി​ലേ​ക്കു​ക​ട​ക്കാ​ന്‍ അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ല്‍ പോ​ലീ​സും അ​ര്‍​ധ​സൈ​നി​ക വിഭാ​ഗ​ങ്ങ​ളും ത​ട​ഞ്ഞ ക​ര്‍‌​ഷ​ക​രെ ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കാ​ന്‍ അ​നുവ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ധ​രാ​ത്രി​യി​ല്‍ ത​ന്നെ ക​ര്‍​ഷ​ക​ര്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ‌സ​മാ​ധി സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​നോ​ട് ചേ​ര്‍​ന്ന് പ്ര​മു​ഖ ക​ര്‍​ഷ​ക നേ​താ​വാ​യി​രു​ന്ന ചൗ​ധ​രി ച​ര​ണ്‍ സിം​ഗി​ന്‍റെ സ്മൃ​തി സ്ഥ​ല​മാ​യ കി​സാ​ന്‍ ഘ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി. ഇ​വി​ടെ​യെ​ത്തി​യ ശേ​ഷ​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ച​ത്.

ക​ര്‍​ഷ​ക​ര്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​മെ​ന്നു സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി ഭാരതീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ട​ന്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ല്‍ വ​ഴി​യി​ല്‍ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ളെ​ല്ലാം മാ​റ്റി സ​മ​ര​ക്കാ​രെ ഡ​ല്‍​ഹി​യി​ലേ​ക്കു ക​ട​ക്കാ​ന്‍ പോ​ലീ​സ് അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ഭാ ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് ടി​ക്കാ​യ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​നൂ​റു ട്രാ​ക്ട​റു​ക​ളു​മാ​യി ആ​യ​കി​ര​ക്ക​ണ​ക്കി​നു ക​ര്‍​ഷ​ക​ര്‍ കി​സാ​ന്‍ ഘ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച്‌ ചെ​യ്തു. പു​ല​ര്‍​ച്ചെ 5.30 ഓ​ടെ ക​ര്‍​ഷ​ക​ര്‍ കി​സാ​ന്‍ ഘ​ട്ടി​ല്‍​നി​ന്നും പി​രി​ഞ്ഞു​പോ​യി​ത്തു​ട​ങ്ങി.

കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ നി​രു​പാ​ധി​കം എ​ഴു​തി​ത്ത​ള്ളു​ക, സ്വാ​മി​നാ​ഥ​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ക, ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് മ​തി​യാ​യ വി​ല ഉ​റ​പ്പു വ​രു​ത്തു​ക, ഇ​ന്ധ​ന വി​ല പി​ടി​ച്ചു നി​ര്‍​ത്തു​ക, വൈ​ദ്യു​തി സൗ​ജ​ന്യ​മാ​ക്കു​ക തു​ട​ങ്ങി പ​തി​ന​ഞ്ച് ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു കി​സാ​ന്‍​ക്രാ​ന്ത്രി പ​ദ​യാ​ത്ര.

prp

Related posts

Leave a Reply

*