ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ പൊലിസ് പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശിയെ നടക്കാവ് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്. കോഴിക്കോട് നേരത്തെ പിടിച്ച് പറി കേസ്സില്‍ പ്രതിയായ സാമ്പിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. ശാലുവിന്‍റെ മരണ വിവരം മാധ്യമങ്ങളുടെ അറിഞ്ഞ യുവാവ് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പഴനിയില്‍വെച്ചാണ് ഇയാളെ നടക്കാവ് പൊലീസ് പിടികൂടിയത്. എന്നാല്‍ നിലവില്‍ സാമ്പിര്‍ കുറ്റക്കാരനല്ല എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സമീപത്ത് നിന്ന് ലഭിച്ച […]

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച്‌ നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനകള്‍ പരാതി നല്‍കി. ഏപ്രില്‍ ഒന്നിന് രാവിലെയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യു കെ ശങ്കുണ്ണി റോഡില്‍ ട്രാനസ്ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല. സംഭവ ദിവസം സിസിടിവി ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ ഇവരുടെ സുഹൃത്തുക്കള്‍ […]

‘ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം’; സൂപ്പര്‍ ഡിലക്‌സിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക

സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഡിലക്‌സില്‍ മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ […]

ട്രാന്‍സ്ജെന്‍ഡറിന്‍റെ മരണം കഴുത്തില്‍ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരികില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലു മരിച്ചത് കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ […]

കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡരികിലാണ് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. നഗരത്തിലെ ഇടുങ്ങിയ വഴിയിലായതുകൊണ്ടു തന്നെ ഇത്തരം ഒരു സംഭവം ആളുകളുടെ ശ്രദ്ധയില്‍ പെട്ടതും വൈകിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയാണിത്. ആരോ […]

പ്രതിഷേധങ്ങളുണ്ടായില്ല; ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി.  കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും […]

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു. നിയമപരമായ കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഇവരെ പൊലീസ് തടഞ്ഞത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി […]

ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് കണ്ഠരര് രാജീവര്

പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെ. പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. സുഗമമായ മണ്ഡല […]

കാണാതായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി ചന്ദ്രമുഖി മുവ്വാല പൊലീസ് സ്റ്റേഷനിലെത്തി

ഹൈദരാബാദ്: കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ചന്ദ്രമുഖി മുവ്വാല തിരിച്ചെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ചന്ദ്രമുഖി, അഭിഭാഷകനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. ചന്ദ്രമുഖിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചന്ദ്രമുഖിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ചൊവ്വാഴ്ച മുതല്‍ കാണാതായ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച്‌ ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് […]

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി

തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല. മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ചന്ദ്രമുഖി.ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായും സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് […]