ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം; ആദ്യഘട്ടത്തിൽ പത്തുപേർക്ക്

തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമുഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത […]

ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ റൂം നല്‍കാതെ അപമാനിച്ചെന്ന് ശീതള്‍ ശ്യാം- video

കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്‍റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസില്‍ പരാതി നല്‍കി. ലോഡ്ജ് മാനേജര്‍ ഭാസ്‌കരനെ പൊലീസ് അറസ്റ്റ് ചെയ്തു. Posted by Sheethal Shyam Sheethalshyam on Sunday, September 30, 2018

സുകന്യയെ വിവാഹം കഴിച്ചിട്ടില്ല, കഴിക്കുകയും ഇല്ല: ആരവ്

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍റര്‍ ദമ്പതികള്‍ എന്ന വിശേഷണത്തോടെ ലോക മാധ്യമങ്ങളില്‍ വരെ ഇടം നേടിയ ആരവും സുകന്യയും പിരിഞ്ഞു. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്. സമാനമായ രീതിയില്‍ ആണായിരുന്ന ചന്തുവാണ് ശസ്ത്രക്രിയയിലൂടെ സുകന്യയായത്. ഇത്തരത്തിലുള്ള രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നുവെന്ന അപൂര്‍വ്വത കൊണ്ട് ഇവരുടെ അഭിമുഖം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.     ആരവ് തന്നെയാണ് ഫെയ്സ് ബുക്ക് ലൈവിലെത്തി പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയത്. 2017ല്‍ തന്നെ തങ്ങള്‍ […]

നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

തിരുവനന്തപുരം:  നവകേരളത്തിനുവേണ്ടി ധനസഹായവുമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി. സമൂഹത്തില്‍ നിന്ന് എത്ര അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കേരളത്തിന് കൈത്താങ്ങായി അവര്‍ എത്തുകയായിരുന്നു.   അരലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയവര്‍ ഇന്ന് ദുരിതബാധിതര്‍ക്കായി അവരാലാകുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് പിണറായി സര്‍ക്കാര്‍ കാണിച്ച സ്നേഹവായ്പ്പിനും പരിഗണനയ്ക്കുമുള്ള കടപ്പാട് അറിയിച്ചുകൊണ്ടാണ് രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവര്‍ ചെക്കുമായെത്തിയത്. മന്ത്രി ഇപി ജയരാജന്‍റെ കയ്യിലേക്കാണ് ചെക്ക് കൈമാറിയത്. നവകേരളസൃഷ്ടിക്ക് […]

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും

കൊച്ചി: ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ സര്‍ക്കാര്‍ വഹിക്കുന്ന പരമാവധി രണ്ടുലക്ഷം രൂപ സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് നൽകുന്നത്. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ […]

‘എന്താണ് ഈ ‘ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍’?; അഞ്ജലി അമീറിനെ വിമര്‍ശിച്ച് സൂര്യ ഇഷാന്‍

ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീറിനെതിരേ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സൂര്യ ഇഷാന്‍. ബിഗ് ബോസില്‍ അഞ്ജലി നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലാണ് സൂര്യയുടെ പ്രതികരണം. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇഷാന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തില്‍ അഞ്ജലിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ.എസ്.പ്രഭ രംഗത്ത് വന്നിരുന്നു.  സൂര്യയുടെ കുറിപ്പ് ഇങ്ങനെ: കഴിഞ്ഞ […]

ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച്‌ മേനകാഗാന്ധി

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച മേനകാഗാന്ധിയുടെ നടപടി വിവാദത്തില്‍. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും മേനകാഗാന്ധി പരിഹസിച്ച്‌ സംസാരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാന്‍ അറിയില്ലെന്നും അവര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. […]

വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളക്കര

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍മാരായ സൂര്യയുടെയും ഇഷാന്‍റെയും വിവാഹത്തോടെ കേരളക്കര അഭിമാനിക്കുകയാണുണ്ടായത്. ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടത്തിയതിന് അനുഗ്രഹാശിസുകള്‍ മുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് കേരളക്കര സാക്ഷിയായി. തിരുവന്തപുരം ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതയായ മിഖയാണ് വലിയ മാറ്റത്തിന്‍റെ തുടര്‍ച്ചയായത്. മിഖയ്ക്കും പങ്കാളിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം പുറത്തുവിട്ട പോസ്റ്റിലൂടെയാണ് സന്തോഷവാര്‍ത്ത ലോകമറിഞ്ഞത്. ട്രാന്‍സ്ജെന്‍റര്‍ വിവാഹങ്ങള്‍ ഇനിയും മുണ്ടാകട്ടെയെന്നും അവരെ മനസ്സിലാക്കാന്‍ പങ്കാളികള്‍ക്ക് കഴിയട്ടെയെന്നുമായിരുന്നു ശീതളിന്‍റെ കുറിപ്പ്

മഴവില്ല്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 X 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്‍റ് സെന്‍റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജൂണില്‍ എറണാകുളത്ത് വച്ച്‌ നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്‍റെ പ്രഖ്യാപനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദപരമായ നിരവധി പദ്ധതികളാണ് കേരള സംസ്ഥാന സാമൂഹ്യനീതി […]

പ്രതിസന്ധികളെ അതിജീവിച്ച് സൂര്യയും ഇഷാനും ഒന്നായി

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തിരുവനന്തപുരം സാക്ഷിയായി. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ടെലിവിഷന്‍ താരവുമായ സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതത്തില്‍ ഒന്നായത്. ഇരുവരുടേയും കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു വിവാഹം. ഇതോടെ കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളെന്ന വിശേഷണവും സൂര്യയും ഇഷാന്‍ കെ. ഷാനും സ്വന്തമാക്കി. ആണായിട്ടാണ് പിറന്നതെങ്കിലും ഉള്ളിലെ പെണ്മയെയാണ് സൂര്യ സ്വീകരിച്ചത്. മറിച്ച് പെണ്ണായി പിറന്ന ഇഷാൻ‌, ഉള്ളിലെ ആണ്മയുടെ വാഞ്ഛയാണ് സ്വീകരിച്ചത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ […]