ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം; ആദ്യഘട്ടത്തിൽ പത്തുപേർക്ക്

തിരുവനന്തപുരം: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്കാൻ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 20 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഒരാള്‍ക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സാമുഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും വ്യക്തിഗത ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

ലിംഗഭേദവുമായി ബന്ധപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടേണ്ടി വരുന്ന വൈകാരിക പ്രതിസന്ധികള്‍ക്ക് ഒരളവ് വരെ പരിഹാരമാണ് ലിംഗമാറ്റ ശസ്ത്രക്രിയകള്‍. അതിനാലാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*