ദിലീപിന്‍റെ ബിനാമിയാണോ എന്ന് ധര്‍മ്മജനോട് ആരാധകര്‍; ചുട്ട മറുപടിയുമായി താരം

തിരുവനന്തപുരം: നിത്യഹരിത നായകനിലൂടെ  ധര്‍മ്മജന്‍ നിര്‍മ്മാതാവിന്‍റെ റോളിലും എത്തിയിരിക്കുകയാണ്. എന്നാല്‍ പ്രോത്സാഹനത്തേക്കാളുപരി വിമര്‍ശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പറയുകയാണ് ധര്‍മ്മജന്‍. അത്തരം വിമര്‍ശനങ്ങള്‍ക്ക് നല്ല മറുപടിയും ഉണ്ട് താരത്തിന്‍റെ അടുത്ത്.

‘നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്‍റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല. പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല.

രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ’ എന്നും ധര്‍മ്മജന്‍ പറയുന്നു.

prp

Related posts

Leave a Reply

*