വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളക്കര

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍മാരായ സൂര്യയുടെയും ഇഷാന്‍റെയും വിവാഹത്തോടെ കേരളക്കര അഭിമാനിക്കുകയാണുണ്ടായത്.

ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടത്തിയതിന് അനുഗ്രഹാശിസുകള്‍ മുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് കേരളക്കര സാക്ഷിയായി.

തിരുവന്തപുരം ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതയായ മിഖയാണ് വലിയ മാറ്റത്തിന്‍റെ തുടര്‍ച്ചയായത്. മിഖയ്ക്കും പങ്കാളിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം പുറത്തുവിട്ട പോസ്റ്റിലൂടെയാണ് സന്തോഷവാര്‍ത്ത ലോകമറിഞ്ഞത്.

ട്രാന്‍സ്ജെന്‍റര്‍ വിവാഹങ്ങള്‍ ഇനിയും മുണ്ടാകട്ടെയെന്നും അവരെ മനസ്സിലാക്കാന്‍ പങ്കാളികള്‍ക്ക് കഴിയട്ടെയെന്നുമായിരുന്നു ശീതളിന്‍റെ കുറിപ്പ്

prp

Related posts

Leave a Reply

*