മഴവില്ല്: ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, 24 X 7 ഹെല്‍പ്പ് ലൈന്‍ (ക്രൈസിസ് മാനേജ്‌മെന്‍റ് സെന്‍റര്‍) എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജൂണില്‍ എറണാകുളത്ത് വച്ച്‌ നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്‍റെ പ്രഖ്യാപനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

കേരള സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദപരമായ നിരവധി പദ്ധതികളാണ് കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ ആവിഷ്‌കരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലും 24 മണിക്കൂര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ് ലൈനും സ്ഥാപിച്ചത്.

ട്രാന്‍സ്ജന്‍ഡര്‍ സെല്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ ഏകോപനത്തിനും, നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ ഇവരെ മുഖ്യധാരയില്‍ നിര്‍ത്തുന്നതിനുമായാണ് സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ ട്രാന്‍സ്ജന്‍ഡര്‍ സെല്‍ രൂപീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍, പദ്ധതി അവലോകനം, സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സിബിഒ/എന്‍ജിഒ കളുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹിക – സാമ്ബത്തിക രാഷ്ട്രീയ വികസനത്തിനുതകുന്ന നൂതന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ നിക്ഷിപ്തമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെ സേവനം അനിവാര്യമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ് ലൈന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനും വേണ്ടതരത്തില്‍ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചത്. പലതരത്തിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനത്തിന് ഇത്തരം വ്യക്തികള്‍ ഇരയാകുന്നു എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും അടിയന്തിര സഹായം എത്തിക്കുന്നതിനും ഈ ഹെല്‍പ് ലൈന്‍ സഹായിക്കും.

prp

Related posts

Leave a Reply

*