സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും; പെന്‍ഷന്‍ ചാലഞ്ചിനെപ്പറ്റിയുളള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും. ഇതിനെതിരെ ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചത്തോടെ വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. വെള്ളിയാഴ്ചവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1489.72 കോടി രൂപ ലഭിച്ചു.

സാലറി ചലഞ്ച് പോലെ പെന്‍ഷന്‍കാരില്‍നിന്ന് ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുകയും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പെന്‍ഷന്‍കാരുടെ സംഘടനകളുമായി ഇന്ന് ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച നടത്തും. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി വന്നതിന് ശേഷമേ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുളളു.

prp

Related posts

Leave a Reply

*