സാലറി ചാലഞ്ച്; വിസമ്മതപത്രം വേണ്ട, സമ്മതപത്രം മതിയെന്ന്‍ ധനവകുപ്പ്

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി. വിസമ്മതപത്രത്തിനു പകരം സര്‍ക്കാര്‍ സമ്മതപത്രം വാങ്ങും. പുതിയതായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമ്മതപത്രം നല്‍കിയാല്‍ മതിയാകും. നേരത്തെ ഡി.ഡി.ഒമാര്‍ക്ക് സമ്മതം നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും ധാരണ. ഉത്തരവ് ഇന്ന് ഇറങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സാലറി ചലഞ്ചിനെതിരെയുളള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിസമ്മതപത്രം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. […]

സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി

പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി.  സംഭാവനകള്‍ സ്വമേധയാ നല്‍കുന്നതാകണമെന്നും മറിച്ചുള്ള നടപടി ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരിലും ദുരിത ബാധിതരുണ്ട് അവരുടെ പട്ടികയുണ്ടോ എന്നും കോടതി ചോദിച്ചു. ചലഞ്ച് ഏറ്റെടുക്കാത്തവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ച് നിര്‍ബന്ധിതമല്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സാലറി […]

സാലറി ചലഞ്ച്: അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്. കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. സാലറി ചലഞ്ചില്‍ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു.

സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും; പെന്‍ഷന്‍ ചാലഞ്ചിനെപ്പറ്റിയുളള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സാലറി ചാലഞ്ച് ഇന്ന് അവസാനിക്കും. ഇതിനെതിരെ ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് നിര്‍ബന്ധമല്ലെന്നും ശമ്പളം നല്‍കാത്തവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം നല്‍കാത്തവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ചത്തോടെ വിസമ്മതം അറിയിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. വെള്ളിയാഴ്ചവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1489.72 കോടി രൂപ ലഭിച്ചു. സാലറി ചലഞ്ച് പോലെ […]

സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് ജീവനക്കാര്‍ രംഗത്ത്

തിരുവന്തപുരം:  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിയ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജീവനക്കാര്‍ സാലറി ചാലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചിനെ കൂട്ടമായി എതിര്‍ക്കാനാണ് ജീവനക്കാരുടെ നീക്കം. ഇതനുസരിച്ച്‌ എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച്‌ ഒരുമിച്ച്‌ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. 650ല്‍ പരം ജീവനക്കാര്‍ നിലവില്‍ സാലറി […]

സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം ഇതുവരെ മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.