സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് ജീവനക്കാര്‍ രംഗത്ത്

തിരുവന്തപുരം:  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിയ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജീവനക്കാര്‍ സാലറി ചാലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചിനെ കൂട്ടമായി എതിര്‍ക്കാനാണ് ജീവനക്കാരുടെ നീക്കം. ഇതനുസരിച്ച്‌ എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച്‌ ഒരുമിച്ച്‌ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

650ല്‍ പരം ജീവനക്കാര്‍ നിലവില്‍ സാലറി ചലഞ്ചിന് വിസമ്മതം അറിയിച്ചതായാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. എന്നാല്‍ സാലറി ചലഞ്ചിനോട് വിട്ടുനിന്നാല്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പാ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് വായ്പ നല്‍കുമെന്ന് അറിയിച്ചത്.

prp

Related posts

Leave a Reply

*