സാലറി ചലഞ്ച്: അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്.

കെഎസ്ടിഎ ഭാരവാഹി എഇഒയുടെ ഒപ്പം എത്തിയായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും അധ്യാപകര്‍ പറഞ്ഞു. സാലറി ചലഞ്ചില്‍ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു.

prp

Related posts

Leave a Reply

*