പാലാ ബിഷപ്പ് സബ് ജയിലിലെത്തി ഫ്രാങ്കോയെ കണ്ടു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സഹായമെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം കല്ലറങ്ങാട്ട് എത്തിയത്.

ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏതാണ്ട് 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. ജയിലിലെ കാര്യങ്ങള്‍ കല്ലറങ്ങാട്ട് ചോദിച്ചറിഞ്ഞു. എന്നാല്‍, വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന.

തിങ്കളാഴ്ച ജയിലില്‍ തന്‍റെ ആദ്യ ദിവസമായിരുന്നു മുളയ്ക്കലിന്. കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പില്‍ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ചൊവ്വാഴ്ച ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.

prp

Related posts

Leave a Reply

*