ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേര്‍ത്ത് പാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്‍റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം […]

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍, ഉജ്ജയില്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ അടക്കം 83 സാക്ഷികള്‍ ആണ് ഉള്ളത്. പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ മജിസ്‌ട്രേറ്റുമാര്‍ രേഖപ്പെടുത്തി. ഇത് രേഖപ്പെടുത്തിയ 7 മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്. ബലാത്സംഗം, പ്രകൃതിവിരുദ്ധ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്താനിരുന്ന സമരപരിപാടികളില്‍ പിന്‍വലിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് സമര പരിപാടികളില്‍ നിന്നും കന്യാസ്ത്രീകള്‍ പിന്മാറുന്നത്. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം വൈകിക്കുന്നതായി പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ വീണ്ടും സമരം ആരംഭിക്കാനൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് തീരുമാനിച്ചത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് […]

മഠം അധികൃതരുടെ അനാസ്ഥ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതികരിച്ച കന്യാസ്ത്രീ ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്നു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുഖ്യ സാക്ഷി പറഞ്ഞ സി. ലിസി വടക്കേലിന്‍റെ അവസ്ഥ പരിതാപകരം. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയത്. തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്സിസി മദര്‍ സുപ്പീരിയറിന്‍റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ കടുത്ത മാനസിക പീഡനത്തിനാണ് സി. […]

ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സാക്ഷികളായ തങ്ങള്‍ക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തങ്ങളെ സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്‍റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്‍റെ താളത്തിനൊത്ത് […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി. നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്.  സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. സിസ്റ്റർ അനുപമ (പഞ്ചാബ്), ജോസഫീൻ (ജാർഖണ്ഡ് – ലാൽ മട്ടിയ), ആൽഫി (ബീഹാർ – പകർത്തല) , അൻസിറ്റ (കണ്ണൂർ – പരിയാരം) എന്നീ കന്യാസ്ത്രീകൾക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ […]

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍; പിന്നില്‍ ചിലരുടെ സ്വാധീനമെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാതെ സര്‍ക്കാരിന്‍റെ കള്ളക്കളി. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനത്തിന്‍റെ ഫലമാണെന്നാരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തെത്തി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് മൂലം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും […]

ടിവി ചാനലുകള്‍ ഓഫ് ചെയ്യണം, പത്രങ്ങള്‍ തൊട്ടുനോക്കരുത്; ഫ്രാങ്കോ മുളയ്ക്കലിന് ഒപ്പീസ് ചൊല്ലി സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ലേഖനം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചും, ഭൂമിവില്‍പ്പനയില്‍ പെട്ട കര്‍ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിക്കും എതിരെയുള്ള മാധ്യമവാര്‍ത്തകള്‍ക്ക് എതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. പത്ര, ചാനല്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാണ് വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിമാസ ന്യൂസ് ലെറ്ററായ കത്തോലിക്കാസഭയുടെ ഡിസംബര്‍ ലക്കത്തിലാണ് ‘സഭയ്‌ക്കെതിരെ ഗൂഢാലോചന: വിശ്വാസികള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കും’ എന്ന തലക്കെട്ടില്‍ സഭ ലേഖനം ഇറക്കിയത്. വിശ്വാസികള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞെന്നാണ് സഭയുടെ ലേഖനം അവകാശപ്പെടുന്നത്. വിശ്വാസികളുടെ തീരുമാനം പുറത്തുവിടുന്ന […]

ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും പൊലീസ് നീക്കം […]

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്‍റെ വൈദികനെ കൊന്നതാണെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.  ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഫാദറിന്‍റെ വീടിന് നേരെ കല്ലെറുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ മരണം.