ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി. നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്.  സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.

സിസ്റ്റർ അനുപമ (പഞ്ചാബ്), ജോസഫീൻ (ജാർഖണ്ഡ് – ലാൽ മട്ടിയ), ആൽഫി (ബീഹാർ – പകർത്തല) , അൻസിറ്റ (കണ്ണൂർ – പരിയാരം) എന്നീ കന്യാസ്ത്രീകൾക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ സി. ലൂസി കളപ്പുരയെ താക്കീത് ചെയ്തുകൊണ്ട് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭ കത്ത് നൽകിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, കത്തോലിക്ക സഭയ്‌ക്കെതിരെ ലേഖനങ്ങളെഴുതി, സഭയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് കത്തിലുള്ളത്.

നേതൃത്വത്തിന്‍റെ നിർദേശങ്ങൾ അവഗണിക്കുകയും, അച്ചടക്കം ലംഘിച്ചെന്നും കത്തിൽ പറയുന്നു. അനുമതിയില്ലാതെ സ്വന്തമായി കാർ വാങ്ങിയെന്നും കത്തിൽ പറയുന്നുണ്ടായിരുന്നു. ആലുവയിലെ സന്യാസ സഭാസ്ഥാനത്ത് ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*