16 നായ്ക്കുട്ടികളെ തല്ലിക്കൊന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊല്‍ക്കത്തയിലെ എ ആര്‍ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ഒന്നും രണ്ടും വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബര്‍മനും. അന്വേഷണത്തിനൊടുവില്‍ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നുമാണ് നായ്ക്കുട്ടികളുടെ ജഡം പൊലീസ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് എ ആര്‍ എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും പകര്‍ത്തിയ രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. 25 സെക്കന്‍റോളം ദൈര്‍ഘ്യമുളള വീഡിയോ പുറത്തു വന്നതോടെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

prp

Related posts

Leave a Reply

*