വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ പച്ചകുത്തി യുവാവ്

കൊല്‍ക്കത്ത: രാജ്യത്തിന്‌ വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പച്ചകുത്തി അഭിഷേക് ഗൗതം എന്ന മുപ്പത് വയസുകാരന്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ച ജവാന്മാരോടുള്ള ആദര സൂചകമായാണ് അഭിഷേക് ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ വീരമൃത്യു വരിച്ച 559 ജവാന്മാരുടെ അടക്കം 591 ടാറ്റൂകളാണ് അഭിഷേകിന്‍റെ ശരീരത്തിലുള്ളത്. ഇതിനു പുറമേ, മഹാത്മ ഗാന്ധി, ഭഗത് സി൦ഗ് എന്നിവരുടെയും പേരുകളും അഭിഷേക് പച്ചകുത്തിയിട്ടുണ്ട്. എട്ട് ദിവസം കൊണ്ടാണ് ടാറ്റൂ കുത്തല്‍ പൂര്‍ത്തിയാക്കിയതെന്ന് അഭിഷേക് പറയുന്നു. ഓരോ ദിവസവും […]

മോദിക്ക് ഭ്രാന്താണ്, ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്‍റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു മമതയുടെ പരാമര്‍ശങ്ങള്‍. ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെയെന്ന് മമത പറഞ്ഞു. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. […]

പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്: മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. അധികൃതര്‍ അറസ്റ്റു ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ തനിയ്ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ചത്. മന്ത്രിയുടെ അടുത്ത സഹായിയായ മാണിക് മജൂംദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ഇടക്കാല ബജറ്റിനെ എതിര്‍ത്തു ചില കാര്യങ്ങള്‍ പറഞ്ഞത്. അക്കാരണത്താല്‍ എന്നെ അറസ്റ്റ് […]

16 നായ്ക്കുട്ടികളെ തല്ലിക്കൊന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ എ ആര്‍ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതികള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ഒന്നും രണ്ടും വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനികളാണ് മുതുഷി മൊണ്ടലും ഷോമ ബര്‍മനും. […]

രഥയാത്ര ഇല്ലെങ്കില്‍ പദയാത്ര നടത്തുമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാരും ഹൈക്കോടതിയും ചുവപ്പ് കൊടി കാണിച്ചതോടെ പദയാത്രയ്‌ക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. രഥയാത്ര നടത്തിയാല്‍ സാമുദായിക സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന് ചൂണ്ടി കാണിച്ചാണ് മമതാ സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. സാമുദായിക പ്രശ്‌നങ്ങള്‍ക്കൊന്നും ഇടയാക്കാതെ രഥയാത്ര നടത്തുമെന്നാണ് ബിജെപി കോടതിയെ അറിയിച്ചത്. അടുത്ത മാസം 9നാണ് ഹര്‍ജിയില്‍ കോടതി അന്തിമ വിധി പറയുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ നോക്കേണ്ട സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രീയ പരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള […]

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പന്തല്‍ തകര്‍ന്നുവീണ് 22പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് 22 പേര്‍ക്ക് പരിക്ക്. ബംഗാളിലെ മിഡ്‌നാപൂരില്‍ തിങ്കാളാഴ്ച രാവിലെയാണ് സംഭവം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മോദിയുടെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗത്തിനിടെയാണ് അപകടം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചിലര്‍ പന്തലിന് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ കനത്ത മഴയും പന്തലിനെ ദുര്‍ബലപ്പെടുത്തി. അപകടശബ്ദം കേട്ടമാത്രയില്‍ തന്നെ പ്രധാനമന്ത്രി എല്ലാവരോടും സൂക്ഷിക്കാന്‍ […]

മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍

കൊല്‍ക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍. മോ​ഡി പോ​കു​ന്ന വ​ഴി​ക്കെ​ല്ലാം മ​മ​ത​യു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബാനറുക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ക​ട്ടൗ​ട്ടു​ക​ള്‍ എ​ന്നി​വ നി​ര​ത്താ​നാ​ണ് തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​രുടെ തീരുമാനം. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് മോ​ഡി മി​ഡ്നാ​പ്പൂ​രി​ലെ​ത്തു​ന്ന​ത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് മോഡിയു​ടെ  കട്ടൗട്ടു​ക​ള്‍ നി​ര​ത്താ​നാ​കാ​ത്ത വി​ധം തെ​രു​വു​ക​ള്‍ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും മോ​ഡിയു​ടെ സ​ന്ദ​ര്‍​ശ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട​രു​തെ​ന്നും ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ബ്ര​ത ബ​ക്ഷി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നി​ര്‍​ദേ​ശം നല്‍കിയതായി ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ മാ​സം ബി​ജെ​പി ദേ​ശീ​യ […]

ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച യുവാവിന് ലഭിച്ചത് ബിജെപി അംഗത്വം

കൊല്‍ക്കത്ത: ഫ്ലിപ്പ്കാര്‍ട്ടില്‍ പരാതി പറയാന്‍ വിളിച്ച്‌ ബിജെപി അംഗത്വം ലഭിച്ചതിന്‍റെ അമ്പരപ്പിലാണ് കൊല്‍ക്കത്ത സ്വദേശി. കുടുംബക്കാരെ ശല്യപ്പെടുത്താതെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായിരുന്നു യുവാവ് ഫ്ലിപ്പ് കാര്‍ട്ടില്‍ ഹെഡ് സെറ്റിന് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഹെഡ് സെറ്റിന് പകരം ഒരു കുപ്പി എണ്ണയായിരുന്നു വീട്ടില്‍ എത്തിയത്. പരാതി അറിയിക്കാന്‍ യുവാവ് ഓഡര്‍ പ്രകാരം വീട്ടിലെത്തിയ കവറിലെ നമ്പറിലേക്ക് വിളിച്ചു. എന്നാല്‍ ഒരു തവണ ബെല്‍ അടിച്ച്‌ ഫോണ്‍ കട്ടാവുകയായിരുന്നു. വീണ്ടും ആ നമ്പറിലേക്ക് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിലിടയ്ക്ക് […]

പെരുമ്പാമ്പിനെ പിടിച്ച്‌​​ സെല്‍ഫി; വനപാലകന്‍റെ കഴുത്തില്‍ കുരുക്കിട്ട്​ പാമ്പ്-​ VIDEO

കൊല്‍കത്ത: പെരുമ്പാമ്പിനെ കഴുത്തിലില്‍ തൂക്കി ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുന്നതിനിടെ വനപാലക​ന്​ പാമ്പ്​ കൊടുത്ത പണിയുടെ ദൃശ്യങ്ങളാണ്​ ഇപ്പോള്‍ വൈറലാവുന്നത്​. പാമ്പിനെ കയ്യില്‍ കിട്ടിയതോടെ തോളിലിട്ട്​ ജനങ്ങളെ കോരിത്തരിപ്പിക്കലായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. എന്നാല്‍ പാമ്പ്​ വനപാലകന്‍റെ കഴുത്തില്‍ വരിഞ്ഞു മുറുക്കി​. കൊല്‍കത്തയില്‍ നിന്നും 600 കിലോമീറ്ററോളം അകലെയായി ജല്‍പൈഗുരി ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമത്തില്‍ അതിക്രമിച്ച്‌​ കടന്ന്​ ആടിനെ വയറ്റിലാക്കിയ ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടാന്‍ ഗ്രാമവാസികളാണ് വനപാലകനെയും രണ്ട്​ കൂട്ടാളികളെയും വിളിച്ച്‌​​​ വരുത്തിയത്​. 18 അടി നീളവും 40 കിലോയോളം […]

ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

കൊല്‍ക്കൊത്ത: ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എത്തിച്ചുനല്‍കിയ കോളജ് വിദ്യാര്‍ത്ഥിനിയായ കാമുകി അറസ്റ്റില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുസ്മിത മലാകര്‍ ആണ് കഴിഞ്ഞദിവസം കൊല്‍ക്കൊത്ത ദം ദം സെന്‍ട്രല്‍ കറക്ഷണല്‍ ഹോം അധികൃതരുടെ പിടിയിലായത്. ഇവരുടെ കാമുകന്‍ ഭഗീരഥ് സര്‍ക്കാര്‍ ഒരു കേസില്‍പെട്ട് കഴിഞ്ഞ അഞ്ചു മാസമായി വിചാരണ തടവുകാരനായി കഴിയുകയാണ്. കഴിഞ്ഞ ദിവസം കാമുകനെ കാണാന്‍ ജയിലില്‍ എത്തിയ സുസ്മിത ടാല്‍കം പൗഡര്‍ നല്‍കുന്നത് അധികൃതര്‍ കാണാനിടയാവുകയും പെണ്‍കുട്ടിയില്‍ നിന്നും പൗഡര്‍ […]