മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍

കൊല്‍ക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍. മോ​ഡി പോ​കു​ന്ന വ​ഴി​ക്കെ​ല്ലാം മ​മ​ത​യു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബാനറുക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ക​ട്ടൗ​ട്ടു​ക​ള്‍ എ​ന്നി​വ നി​ര​ത്താ​നാ​ണ് തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​രുടെ തീരുമാനം.

ഈ ​മാ​സം പ​തി​നാ​റി​നാ​ണ് മോ​ഡി മി​ഡ്നാ​പ്പൂ​രി​ലെ​ത്തു​ന്ന​ത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് മോഡിയു​ടെ  കട്ടൗട്ടു​ക​ള്‍ നി​ര​ത്താ​നാ​കാ​ത്ത വി​ധം തെ​രു​വു​ക​ള്‍ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും മോ​ഡിയു​ടെ സ​ന്ദ​ര്‍​ശ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട​രു​തെ​ന്നും ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ബ്ര​ത ബ​ക്ഷി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നി​ര്‍​ദേ​ശം നല്‍കിയതായി ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ മാ​സം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ​ശ്ചി​മ ബം​ഗാ​ളി​ല്‍ എ​ത്തി​യ​പ്പോ​ഴും തൃ​ണ​മൂ​ല്‍ നേതൃ​ത്വം ഇ​തേ​ത​ന്ത്ര​മാ​ണു പ​യ​റ്റി​യ​ത്. ബി​ര്‍​ഭു​മി​ലെ താ​രാ​പീ​ഠ് ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ അ​മി​ത് ഷാ ​ക​ട​ന്നു​പോ​യ രാം​പു​ര​യി​ലെ തെ​രു​വു​ക​ളി​ല്‍ മു​ഴു​വ​ന്‍ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും കട്ടൗട്ടുകളും ബാ​ന​റു​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

prp

Related posts

Leave a Reply

*