ഗുഹയില്‍ കുടുങ്ങിയ 2 കുട്ടികളെ കൂടി പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് രണ്ട് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി രണ്ട് കുട്ടികളും ഫു‌ട്ബോള്‍ പരിശീലകനുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് നാലു കുട്ടികളെ രക്ഷിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും തായ് അധികൃതര്‍ പുറത്തുവിട്ടു. കുട്ടികളെയും കാത്ത് ദിവസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും ഗുഹയ്ക്കു പുറത്ത് നില്‍ക്കുകയാണ്.

ജൂണ്‍ 23ന് ഗുഹയില്‍ കുടുങ്ങിയ 11നും 16നും ഇടയില്‍ പ്രായമുള്ള 12 അംഗ ഫുട്ബാള്‍ സംഘത്തെയും പരിശീലകനെയും ജൂലായ് രണ്ടിനാണ് രക്ഷാപ്രവര്‍ത്തക സംഘത്തിലെ ബ്രിട്ടീഷ് ഡൈവര്‍മാര്‍ കണ്ടെത്തിയത്. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ വഴികള്‍ തേടിയ സുരക്ഷാ സംഘം ഒടുവില്‍ ‘ബഡ്ഡി ‌ഡൈവിംഗി’ലൂടെയാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. പതിനെട്ടംഗ മുങ്ങല്‍ വിദഗ്‌ദ്ധരുടെ സംഘമാണ് ഏറെ ശ്രമകരമായ ദൗത്യത്തിനു പിന്നില്‍.

prp

Related posts

Leave a Reply

*