പ്രാര്‍ത്ഥന ഫലിച്ചു; ഗുഹയില്‍ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തി

മെസായി: ഒടുവില്‍ ലോകത്തിന്‍റെ പ്രാര്‍ത്ഥന ഫലിച്ചു. തായ്​ലാന്‍റിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചു. കോച്ചിനെയും ഒരു കുട്ടിയെയും അല്‍പസമയം മുമ്ബാണ് ഗുഹക്ക് പുറത്തെത്തിച്ചതെന്ന് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെയും കോച്ചിനെയും കൂടാതെ ഗുഹയില്‍ കഴിയുന്ന ഡോക്ടറും മൂന്ന് മുങ്ങല്‍ വിദഗ്ധരുമാണ് അവസാനമായി പുറത്തുവന്നത്. പ്രാദേശിക സമയം 4.06നാണ് ഒമ്പതാമത്തെ കുട്ടിയും തുടര്‍ന്ന് മറ്റ് കുട്ടികളും പുറംലോകം കണ്ടത്. അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നല്‍കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ […]

ഗുഹയില്‍ കുടുങ്ങിയ 2 കുട്ടികളെ കൂടി പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് രണ്ട് കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടികളെ മുങ്ങല്‍ വിദ്ഗദ്ധര്‍ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇനി രണ്ട് കുട്ടികളും ഫു‌ട്ബോള്‍ പരിശീലകനുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ഇന്ന് രക്ഷപ്പെടുത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് നാലു കുട്ടികളെ രക്ഷിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അണുബാധയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പേരുകളും ചിത്രങ്ങളും […]

തായ്​ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ അണുബാധ

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് അണുബാധയുള്ളതായി റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രക്ഷപ്പെടുത്തിയ നാലു കുട്ടികളില്‍ രണ്ടു പേര്‍ക്കാണ് പരിശോധനയില്‍ ചെറിയ അണുബാധ ഉള്ളതായി ചിയാങ്റായി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. മറ്റൊരു കുട്ടിക്ക് പനി പിടിപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നുകളും ടെറ്റനസ്, റാബീസ് പ്രതിരോധ മരുന്നുകളും നല്‍കുന്നുണ്ടെന്ന് തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചോകദാംറോണ്‍സക് അറിയിച്ചു. ഒരു കുട്ടിയുടെ കണങ്കാലിന് പരിക്കുണ്ട്. രണ്ടാം ദൗത്യത്തില്‍ പുറത്തെത്തിച്ച കുട്ടികള്‍ 12നും 14നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ […]

തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ ആറാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു

മെസായി: തായ്​ലാന്‍റിലെ ഗുഹയില്‍ കുടുങ്ങിയ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് അഞ്ചാമത്തെ കുട്ടിയെ മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി ഗുഹാമുഖത്ത് എത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ആറാമത്തെ കുട്ടിയും പുറത്തെത്തി. അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നല്‍കാന്‍ ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ശേഷം ഫുട്ബാള്‍ കോച്ചും കുട്ടികളും അടക്കം ഒമ്ബത് പേരാണ് ഗുഹയില്‍ ഉണ്ടായിരുന്നത്. ഉച്ചക്ക് 11 മണിക്കാണ് രണ്ടാം […]

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. അബോധാവസ്ഥയിലായ സമണ്‍ പിന്നീട് മരിക്കുകയായിരുന്നു. അതേസമയം, ഒരാഴ്‌ച്ചയ്‌ക്കകം പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്‌താല്‍ ഗുഹയിലെ ജലനിരപ്പ് ഉയരുമെന്നും അത് കുട്ടികളുടെ […]

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി- VIDEO

തായ്ലന്‍ഡ്: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്. 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച്‌ കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. കാഷായ വസ്ത്രധാരിയായ സന്യാസി  പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച്‌ സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. അതേസമയം ‘ദൃശ്യങ്ങള്‍ […]

ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു

അനങ്ങാന്‍ വയ്യാതെ കിടന്ന ഭീമന്‍ പെരുമ്പാമ്പിന്‍റെ വയറ്റില്‍ നിന്ന് ഇരയെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. തായ്ലന്‍ഡിലെ പത്തുംതാനിയിലാണ് സംഭവം. ഗ്രാമത്തിലെത്തിയ പെരുമ്പാമ്പ് വലിയ ഒരു പൂവന്‍ കോഴിയെയാണ് അകത്താക്കിയത്. കര്‍ഷകന്‍ രാവിലെ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് കോഴികളെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്താല്‍ നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്നും അദ്ദേഹം ഒരു ഭീമന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വയര്‍ വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത വിധം അത് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഉപകരണത്തിന്റെ സഹായത്താല്‍ പാമ്പിന്‍റെ […]