തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. അബോധാവസ്ഥയിലായ സമണ്‍ പിന്നീട് മരിക്കുകയായിരുന്നു.

അതേസമയം, ഒരാഴ്‌ച്ചയ്‌ക്കകം പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്‌താല്‍ ഗുഹയിലെ ജലനിരപ്പ് ഉയരുമെന്നും അത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നതും രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഗുഹസ്ഥിതി ചെയ്യുന്ന വടക്കന്‍ തായ്‌ലന്‍ഡില്‍ ഏഴ് ദിവത്തിനകം മഴ പെയ്യുമെന്നാണ് പ്രവചനം. കാലവര്‍ഷം കഴിഞ്ഞ് വെള്ളം പിന്‍വാങ്ങാന്‍ ഒക്ടോബര്‍ വരെയെങ്കിലും കാക്കണം. അത്രയും കാലം കുട്ടികള്‍ എങ്ങനെ ഗുഹയില്‍ സുരക്ഷിതരായി കഴിയും എന്നതാണ് പ്രശ്നം. അതിനാല്‍ കുട്ടികളെ നീന്തലും ഡൈവിംഗും വെള്ളത്തിലെ രക്ഷാ മാര്‍ഗങ്ങളും പഠിപ്പിക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്. എത്രയും വേഗം ഇതെല്ലാം പരിശീലിപ്പിച്ച്‌ കുട്ടികളെ പുറത്തെത്തിക്കാനും ആലോചനയുണ്ട്.

prp

Related posts

Leave a Reply

*