പുതുവത്സര ആഘോഷത്തിനിടെ യുവാവ് ഭാര്യ വീട്ടുകാരെ വെടിവെച്ചു കൊന്നു

ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ ആറംഗ കുടുംബത്തെ യുവാവ് വെടിവച്ച് കൊന്നു. തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം, ആക്രമണം നടത്തിയ യുവാവ് പിന്നീട് സ്വയം വെടിവച്ച് മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നതിന്റെ മാനസിക പ്രയാസത്തിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. യുവാവ് കൊലപ്പെടുത്തിയവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച് എത്തിയ സുചീഫ് […]

യജമാനന്‍റെ മൃതദേഹം ഭക്ഷിക്കുന്ന നായയെ കണ്ട് അമ്പരന്ന് പോലീസുകാര്‍

ബാങ്കോങ്ക്: നായയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ പോലീസുകാര്‍ കണ്ടത് യജമാനന്റെ മൃതദേഹം ഭക്ഷിക്കുന്ന നായയെയാണ്. ബാങ്കോക്കിലാണ് ദാരുണമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്ന 62 കാരനെയാണ് വളര്‍ത്തുനായ കുജോ ഭക്ഷണമാക്കിയത്. യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം തരാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്‍റെ മൃതദേഹം ഭക്ഷണമാക്കുകയായിരുന്നു. നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നോക്കുമ്ബോള്‍ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയെയുമായിരുന്നു. മൂന്നുവര്‍ഷമായി ഗ്ലെന്‍ […]

തായ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. അബോധാവസ്ഥയിലായ സമണ്‍ പിന്നീട് മരിക്കുകയായിരുന്നു. അതേസമയം, ഒരാഴ്‌ച്ചയ്‌ക്കകം പ്രദേശത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്‌താല്‍ ഗുഹയിലെ ജലനിരപ്പ് ഉയരുമെന്നും അത് കുട്ടികളുടെ […]