‘ക്യൂബന്‍കോളനി’ നാളെ തിയേറ്ററുകളിലേക്ക്

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ‘ക്യൂബന്‍കോളനി’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും.

മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമ അങ്കമാലിയിലും, പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. മഹേഷിന്‍റെ പ്രതികാരം, മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ എത്തിയ ശ്രീകാന്ത്, നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോള്‍, ഐശ്വര്യ ഉണ്ണി, അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കുന്നതോടൊപ്പം മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം. മനോജ് വര്‍ഗീസ് പാറേക്കാട്ടിലിന്‍റെയും ഹരിനാരായണന്‍റെയും വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവും പുറത്താണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ശ്വേതമോഹന്‍, യാസിന്‍ നിസാര്‍, നിരഞ്ജ്ജ്, അരിസ്റ്റോ സുരേഷ് എന്നിവരാണ്.

prp

Related posts

Leave a Reply

*