തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അരിസ്റ്റോ സുരേഷിന്‍റെ ശരീര ഭാഷ പറയുന്നത്: ശ്വേത മേനോന്‍

മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ  ഞായറാഴ്ച ജൈത്ര യാത്ര  ആരംഭിച്ചത്. അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദിയ സന, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് അദ്യ ദിനം അതിഥികളായെത്തിയത്.

രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ആദ്യ ദിനം പുലര്‍ച്ചെ വരെ നീണ്ട ആഘോഷമാണ് മത്സരാര്‍ത്ഥികള്‍ നടത്തിയത്. എന്നാല്‍ കാലിലെ പരുക്ക് കാരണം അരിസ്റ്റോ സുരേഷിന് ഡോക്‌ടര്‍മാരുടെ പരിചരണം ആവശ്യമായി വന്നു. ഇടതുകാലിലെ പെരുവിരലിനാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയത്. നേരത്തേ ഉണ്ടായിരുന്ന മുറിവ് പഴുത്തതാണ് വിനയായത്. തുടര്‍ന്ന് സാബു അദ്ദേഹത്തെ ഇരുകൈയ്യിലും താങ്ങിയെടുത്താണ് മെഡിക്കല്‍ വിഭാഗത്തിന്‍റെ അടുത്തെത്തിച്ചത്. എന്നാല്‍ അദ്ദേഹം തിരികെ എത്തി പാട്ടു പാടിയും നൃത്തം ചെയ്‌തും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു.

പിന്നാലെ അടുക്കളയും മറ്റ് സൗകര്യങ്ങളും മത്സരാര്‍ത്ഥികള്‍ പരിശോധിച്ചു. എന്നാല്‍ അടുക്കളയിലെത്തിയ പേളി മാണി മമ്മിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് കരഞ്ഞത് മത്സരാര്‍ത്ഥികളില്‍ ചിരി പടര്‍ത്തി. സാബു പേളിയെ പരിഹസിച്ചു. താന്‍ അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയാണെന്ന് പറഞ്ഞ് നടി അതിഥി റായ് വികാരാധീനയായി.

എല്ലാ മത്സരാര്‍ത്ഥികളുടേയും അഭിപ്രായം മാനിച്ചുകൊണ്ട്തന്നെ ബിഗ് ബോസ് ഹൗസില്‍ ഓരോ ആഴ്‌ചയും ഓരോ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നുണ്ട്. ശ്വേതാ മേനോനെ ആണ് മിക്കവരും നിർദ്ദേശിച്ചത്. എന്നാൽ അനൂപ് ചന്ദ്രനേയും രഞ്ജിനിയേയും ആണ് ശ്വേത നിർദ്ദേശിച്ചത്. തുടര്‍ന്ന് കൂടുതല്‍ പേരുടെ അഭിപ്രായം മാനിച്ച് ശ്വേതയെ ഈയാഴ്‌ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

മത്സരത്തില്‍ തുടരാന്‍ അനുയോജ്യരല്ലാത്തവരെ ഓരോ മത്സരാര്‍ത്ഥികളും പരസ്‌പരം നോമിനേറ്റ് ചെയ്‌തു. അതേസമയം അരിസ്റ്റോ സുരേഷാണ് പുറത്ത് പോവേണ്ടതെന്ന് ശ്വേത പറഞ്ഞു. തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ ശരീരഭാഷയെന്ന് ശ്വേത വ്യക്തമാക്കി. സുരേഷിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു ശ്വേതയുടെ പ്രതികരണം. ആരാണ് ആദ്യം പുറത്താവുക എന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാവും.

ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്‍റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.

prp

Related posts

Leave a Reply

*