സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി- VIDEO

തായ്ലന്‍ഡ്: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സന്യാസിയെ സിസിടിവി കുടുക്കി. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വൈറലായത്.

49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച്‌ കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. കാഷായ വസ്ത്രധാരിയായ സന്യാസി  പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച്‌ സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

അതേസമയം ‘ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയായി തോന്നിയെന്നും തങ്ങള്‍ ഇത് പ്രശ്നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ഗൃഹനാഥന്‍ പറഞ്ഞു. എന്നാല്‍ അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സന്യാസിയെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. അതേസമയം താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഈരീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്ന സന്യാസിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്.

 

Related posts

Leave a Reply

*