പെരുമ്പാമ്പിനെ പിടിച്ച്‌​​ സെല്‍ഫി; വനപാലകന്‍റെ കഴുത്തില്‍ കുരുക്കിട്ട്​ പാമ്പ്-​ VIDEO

കൊല്‍കത്ത: പെരുമ്പാമ്പിനെ കഴുത്തിലില്‍ തൂക്കി ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുന്നതിനിടെ വനപാലക​ന്​ പാമ്പ്​ കൊടുത്ത പണിയുടെ ദൃശ്യങ്ങളാണ്​ ഇപ്പോള്‍ വൈറലാവുന്നത്​. പാമ്പിനെ കയ്യില്‍ കിട്ടിയതോടെ തോളിലിട്ട്​ ജനങ്ങളെ കോരിത്തരിപ്പിക്കലായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ദേശം. എന്നാല്‍ പാമ്പ്​ വനപാലകന്‍റെ കഴുത്തില്‍ വരിഞ്ഞു മുറുക്കി​. കൊല്‍കത്തയില്‍ നിന്നും 600 കിലോമീറ്ററോളം അകലെയായി ജല്‍പൈഗുരി ഗ്രാമത്തിലായിരുന്നു സംഭവം.

ഗ്രാമത്തില്‍ അതിക്രമിച്ച്‌​ കടന്ന്​ ആടിനെ വയറ്റിലാക്കിയ ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടാന്‍ ഗ്രാമവാസികളാണ് വനപാലകനെയും രണ്ട്​ കൂട്ടാളികളെയും വിളിച്ച്‌​​​ വരുത്തിയത്​.

18 അടി നീളവും 40 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയ വനപാലകന്‍ ത​​ന്‍റെ ധൈര്യം കാണിക്കാനും ജനങ്ങളെ ആവേശം കൊള്ളിക്കാനുമായി പാമ്പിനെ തോളത്തിട്ട്​ ഫോട്ടോയെടുക്കാനായി തടിച്ച്‌​ കൂടിയവര്‍ക്ക്​​ അവസരം നല്‍കുകയായിരുന്നു. കാട്ടില്‍ മാത്രം ജീവിച്ച്‌​ പരിചയമുള്ള ആ ജീവി  ആളും ആരവവും സെല്‍ഫിയും ഫ്ലാഷുമൊക്കെ കണ്ട്​ പരിഭ്രാന്തനായി വനപാലകന്‍റെ കഴുത്തിന്​ ചുറ്റും ചുരുണ്ടു.

ആരവം കൂടുന്നതിന്​ അനുസരിച്ച്‌​ പാമ്പ്​ വനപാലകന്‍റെ കഴുത്തിനിട്ട പിടി മുറുക്കിയതോടെ ധൈര്യം ചോര്‍ന്ന വനപാലകന്‍ സെല്‍ഫിക്കാരെയും ജനങ്ങളെയും അവഗണിച്ച്‌​ ഒാടാന്‍ തുടങ്ങി. നിലവിളിയുമായി ജനങ്ങളും പിറകെ ഒാടി. പാമ്പിന്‍റെ വാലിലുണ്ടായിരുന്ന പിടുത്തവും കൈവിട്ടിരുന്നു.

തുടര്‍ന്ന്​ മറ്റൊരു വന ഉദ്യോഗസ്ഥന്‍ വനപാലക​​ന്‍റെരക്ഷക്കെത്തുകയായിരുന്നു. ‘വാലില്‍ പിടിക്കൂ, വാലില്‍ പിടിക്കൂ’ എന്ന് ത​​ന്‍റെ കൂടെ വന്ന കീഴുദ്യോഗസ്ഥനോട്​ അയാള്‍​ അലറി വിളിച്ച്‌​ പറയുന്നുണ്ടായിരുന്നു. വനപാലകന്‍ മരണത്തോട്​ മല്ലിടുന്ന ദൃശ്യങ്ങളും തടിച്ചുകൂടിയവരില്‍ ഒരുവന്‍ പകര്‍ത്തി.

Related posts

Leave a Reply

*