ഇതിലും വലിയ ദുരന്തം വരാനുണ്ടോ? എങ്കിലും ഇവളെന്‍റെ മുത്താണ്, സംയുക്തയെ നോക്കി ബിജുമേനോന്‍ പറഞ്ഞത്

ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ നടന്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും തിളങ്ങി. എവിടെയും രസകരമായ മറുപടി നല്‍കാറുള്ള ബിജു മേനോന്‍ ഇത്തവണയും ഷോയില്‍ തിളങ്ങി.

ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം ഉയര്‍ന്നു. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. അങ്ങനെ പറഞ്ഞതിനുപിന്നാലെ ബിജു തിരുത്തി. ഇതെന്‍റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞതെന്നും ബിജു പറഞ്ഞു.

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച വ്യക്തി. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി സംയുക്ത.

മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു

prp

Related posts

Leave a Reply

*