ഇതിലും വലിയ ദുരന്തം വരാനുണ്ടോ? എങ്കിലും ഇവളെന്‍റെ മുത്താണ്, സംയുക്തയെ നോക്കി ബിജുമേനോന്‍ പറഞ്ഞത്

ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ നടന്‍ ബിജു മേനോനും സംയുക്ത വര്‍മ്മയും തിളങ്ങി. എവിടെയും രസകരമായ മറുപടി നല്‍കാറുള്ള ബിജു മേനോന്‍ ഇത്തവണയും ഷോയില്‍ തിളങ്ങി. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം ഉയര്‍ന്നു. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. അങ്ങനെ പറഞ്ഞതിനുപിന്നാലെ ബിജു തിരുത്തി. ഇതെന്‍റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞതെന്നും ബിജു പറഞ്ഞു. […]

എനിക്ക് എന്‍റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്‍റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം: സംയുക്ത വര്‍മ്മ

വിവാഹത്തോടെ സിനിമലോകത്ത് നിന്ന് വിടപറഞ്ഞ ഒട്ടേറെ നടിമാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. പിന്നീട് സംയുക്തയെ മലയാളികള്‍ കണ്ടത് യോഗ ചെയ്യുന്ന ചില ചിത്രങ്ങളിലൂടെയാണ്. ഇടയ്ക്ക് ബിജു മേനോനൊപ്പം ചില പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ താന്‍ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംയുക്ത. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്. ‘സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാന്‍ […]