കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാമുകന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്ത് 18 കാരി ആത്മത്യ ചെയ്തു.പഞ്ചിമബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ സോനാപൂരിലാണ് സംഭവം നടന്നത്. ഞായറാഴ്‌ച രാവിലെ മകളെ കാണാതെ സംശയം തോന്നി മുറിയില്‍ വന്നു നോക്കിയ അമ്മയാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന മൃതദേഹം കണ്ടത്. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ ലൈവ് ആയി സ്ട്രീം ചെയ്തതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ കാമുകനാണ് കണ്ടത് എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്ത ദിവസം കാമുകനെ […]
Tag: Kolkata
സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: ടിവി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു. കൊല്‍ക്കത്തയിലെ ഇച്ചാപ്പൂര്‍ സിറ്റിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയും അനിയനും ചേര്‍ന്ന് സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് സീരിയല്‍ രംഗങ്ങള്‍ അനുകരിക്കുന്ന ശീലമുണ്ടെന്നും അതൊരിക്കലും ഇങ്ങനെ ഒരു ദുരന്തത്തില്‍ അവസാനിക്കുമെന്ന് […]
മെട്രോയില്‍ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: ‘പരസ്പരം കെട്ടിപ്പിടിച്ച് പ്രതിഷേധം
കൊല്‍ക്കത്ത: മെട്രോയില്‍ യാത്രചെയ്യവെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലെ ഡം ഡം മെട്രോ സ്റ്റേഷന് മുന്നില്‍ പരസ്പരം ആലിംഗനം ചെയ്‌താണ് യുവാക്കളുടെ പ്രതിഷേധം. മര്‍ദ്ദനമേറ്റ ദമ്ബതികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു മെട്രോയില്‍ യാത്ര ചെയ്ത ദമ്പതികളെ സദാചാര വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ആലിംഗനം ചെയ്യുന്നത് കണ്ട ഒരു വയോധികനാണ് ആദ്യം ഇവര്‍ക്കെതിരെ തിരിഞ്ഞത്. […]
അമ്മയുടെ മൃതദേഹം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം
കൊല്‍ക്കത്ത: മകന്‍ അമ്മയുടെ മൃതദേഹം ഫ്രീസറിലാക്കി സൂക്ഷിച്ചത് മൂന്ന് വര്‍ഷം. കൊല്‍ക്കത്ത നിവാസിയായ സുവബ്രത മസുംദെറാണ് അമ്മ ബിന മസുംദറിന്‍റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത്. അമ്മ മരിച്ച വിവരം പുറത്ത് അറിയിക്കാതെ കെമിക്കലുകളുടെ സഹായത്തോടെ ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. അമ്മയുടെ പെന്‍ഷന്‍ തുക ലഭിക്കാനായിട്ടാണ് കൊല്‍ക്കത്ത സ്വദേശി ഇത്തരത്തില്‍ മൃതദേഹം സൂക്ഷിച്ചത്. സുവബ്രതയുടെ 90കാരനായ പിതാവ് ഗോപാല്‍ ചന്ദ്ര മസുംദെര്‍ ഇത് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ അമ്മ പുനര്‍ജീവിക്കും എന്ന കരുതിയാണ് മകന്‍ മൃതദേഹം സൂക്ഷിക്കുന്നതെന്നാണ് ഇയാള്‍ കരുതിയത്. എഫ്സിഐ […]
നഗ്നചിത്രം ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു; മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി
കൊല്‍ക്കത്ത: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്നചിത്രം ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി. സംഭവവുമായി ബന്ധപ്പെട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ മാര്‍ച്ച് 17നാണ് 30 വയസിനോടടുത്തു പ്രായമുള്ള വീട്ടമ്മയെ അവരുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മകളെ നൃത്തപഠന ക്ലാസില്‍ കൊണ്ടാക്കി വരുന്ന വഴിക്ക് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ഒരു പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് […]
കൊല്‍ക്കത്തയിലെ ഒരു സ്കൂളില്‍ 10 വിദ്യാര്‍ഥികള്‍ സ്വവര്‍ഗാനുരാഗികളെന്ന്‍ അധികൃതര്‍
കൊല്‍ക്കത്ത: സ്കൂളിലെ പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന ആരോപണവുമായി സ്കൂള്‍ അധികൃതര്‍. ഇവരെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍ തങ്ങളെന്നും അധികൃതര്‍. കമല ഗേള്‍സ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥിനികളാണ് പത്ത് വിദ്യാര്‍ത്ഥിനികള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് അദ്ധ്യാപകരെ അറിയിച്ചത്. തുടര്‍ന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം സമ്മതിക്കുകയും തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണെന്ന് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ഇത് നിഷേധിച്ചു. തോളില്‍ കൈയിട്ട് നടക്കുന്നതും കൈ കോര്‍ത്ത് പിടിക്കുന്നതും എങ്ങനെ സ്വവര്‍ഗാനുരാഗമായി കണക്കാക്കാനാകുമെന്ന് ഇവര്‍ ചോദിക്കുന്നു. അതേസമയം […]
സ്ത്രീധനം നല്‍കിയില്ല; യുവതിയുടെ കിഡ്നി വിറ്റ് ഭര്‍തൃവീട്ടുകാര്‍
കൊല്‍ക്കത്ത: ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് യുവതിയുടെ കിഡ്നി വിറ്റ് ഭര്‍തൃവീട്ടുകാര്‍ പണമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഇരുപത്തിയെട്ടുകാരിയായ റിത സര്‍ക്കാര്‍ എന്ന യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സഹോരനും പോലീസ് പിടിയിലായി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. രണ്ട് ലക്ഷം രൂപയാണ് ഭര്‍ത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ കുടുംബത്തിന് ഈ തുക നല്‍കാനായില്ല. ഇക്കാര്യം പറഞ്ഞ് ഇയാള്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതിനിടെ രണ്ട് വര്‍ഷത്തോളം യുവതിക്ക് വിട്ടുമാറാത്ത വയറുവേദനയുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് കൊല്‍ക്കത്തയിലെ […]
ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും
കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്. അദ്ദേഹത്തെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍ ഇപ്പോള്‍ ഉള്ളത്. ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് തലവനായ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി. പിന്നീട് […]
മത്സ്യകന്യകയുടേതു പോലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് മരിച്ചു
കൊല്‍ക്കത്ത: യക്ഷിക്കഥകളിലും കെട്ടുകഥകളിലും മാത്രം കേട്ടിട്ടുള്ള ഒരു അത്ഭുത കഥപാത്രമായി ജനിച്ച ആ കുഞ്ഞു മരണത്തിനു കീഴടങ്ങി. മത്സ്യകന്യകയുടേതു പോലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു ആ കുഞ്ഞു ജനിച്ചത്. ജനിച്ചു നാലുമണിക്കുറുകള്‍ പിന്നീട്ടപ്പോഴേക്കും മരണത്തിനു കീഴടങ്ങുകയായിരുന്നു. ശരീരത്തിന്‍റെ മകള്‍ ഭാഗവും മുഖവും സാധാരണ കുഞ്ഞുങ്ങളുടേതു പോലെയിരുന്നു. എന്നാല്‍ കാലുകള്‍ പാദം വരെ ഒട്ടിച്ചേര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ കുട്ടി ആണോ പെണ്ണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു. കുഞ്ഞിന്‍റെ അമ്മ മുസ്കാര ബീബിക്ക് 23 വയസാണു പ്രായം. കൂലിപ്പണിക്കാരായ […]
തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടില്‍ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സിപിഐഎമ്മിന്‍റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുകയാണ്. നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. തൃണമൂലിന്‍റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ […]









