മെട്രോയില്‍ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: ‘പരസ്പരം കെട്ടിപ്പിടിച്ച്‌ പ്രതിഷേധം

കൊല്‍ക്കത്ത: മെട്രോയില്‍ യാത്രചെയ്യവെ പരസ്പരം ആലിംഗനം ചെയ്ത യുവദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്തെത്തി. കൊല്‍ക്കത്തയിലെ ഡം ഡം മെട്രോ സ്റ്റേഷന് മുന്നില്‍ പരസ്പരം ആലിംഗനം ചെയ്‌താണ് യുവാക്കളുടെ പ്രതിഷേധം. മര്‍ദ്ദനമേറ്റ ദമ്ബതികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

തിങ്കളാഴ്ച രാത്രി 9.30നായിരുന്നു മെട്രോയില്‍ യാത്ര ചെയ്ത ദമ്പതികളെ സദാചാര വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ ആലിംഗനം ചെയ്യുന്നത് കണ്ട ഒരു വയോധികനാണ് ആദ്യം ഇവര്‍ക്കെതിരെ തിരിഞ്ഞത്. പിന്നാലെ മറ്റൊരു സംഘവും എതിര്‍പ്പ് പ്രകടപ്പിച്ച്‌ രംഗത്തെത്തിയത്.

പിന്നീട് ട്രെയിന്‍ ഡം ഡം സ്റ്റേഷനിലെത്തിയതോടെ ആളുകള്‍ യുവാവിനെ വലിച്ചിഴച്ച്‌ താഴെയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പെണ്‍കുട്ടി യുവാവിനെ സംരക്ഷിക്കാനായി ആളുകള്‍ക്കിടയിലേക്ക് ചെന്നപ്പോള്‍ അവര്‍ക്കെതിരെയും ആക്രമണമുണ്ടായി. സ്റ്റേഷനില്‍ സംഭവം കണ്ടുകൊണ്ടിരുന്ന മറ്റുള്ളവരാണ് ദമ്പതികളെ രക്ഷിച്ചത്.

മര്‍ദ്ദിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് എഴുത്തുകാരി തസ്‌ലിമ നസ്റിന്‍ അടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നുമാണ് മെട്രോ അധികൃതരുടെ നിലപാട്.

prp

Related posts

Leave a Reply

*