ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്. അദ്ദേഹത്തെ  ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍ ഇപ്പോള്‍ ഉള്ളത്.

ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് തലവനായ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി. പിന്നീട് കോയമ്പത്തൂരുനിന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ കേരളത്തിലും ഇദ്ദേഹം ഒളിവില്‍ പാര്‍ത്തിരുന്നു.

ദലിതനായ തന്നെ മറ്റ് ജഡ്ജിമാര്‍ മാനസികമായി പീഡിപ്പിക്കുവെന്നായിരുന്നു കര്‍ണന്‍റെ പരാതി. മേല്‍ക്കോടതിയുടെ വിധി സ്വയം റദ്ദാക്കിയും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടി. അവസാനം ശിക്ഷയ്ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രിം കോടതിയും പറഞ്ഞതോടെ കര്‍ണന്‍റെ അറസ്റ്റ് അനിവാര്യമായി. വിരമിച്ചതിന്‍റെ എട്ടാം ദിവസമാണ് ഇദ്ദേഹം അറസ്റ്റിലായത്. സുപ്രിം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയയും ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ച്‌ വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കര്‍ണന്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടത്.

prp

Related posts

Leave a Reply

*