ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു

കാസര്‍ഗോഡ്: ഭര്‍ത്താവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടിയ വീട്ടമ്മ മരിച്ചു. എടനീരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തങ്കമണി (60) ആണ് മരിച്ചത്.

രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ബാബുവുമായി വഴക്കിട്ട് പൊട്ടക്കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് സംഭവം കണ്ട അയല്‍വാസികള്‍ പറയുന്നത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസും കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്സും രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ചെളിയില്‍ പൂണ്ട നിലയിലായിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

prp

Related posts

Leave a Reply

*