ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും

കൊല്‍ക്കത്ത: റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ഇന്ന് മോചിതനാകുന്നത്. അദ്ദേഹത്തെ  ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഭാര്യ സരസ്വതി കര്‍ണന്‍ കൊല്‍ക്കത്തയിലെത്തി. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലാണ് കര്‍ണന്‍ ഇപ്പോള്‍ ഉള്ളത്. ജൂണ്‍ 20ന് സുപ്രിം കോടതി ഇടക്കാല ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്നാണ് കര്‍ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് തലവനായ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ചാണ് കര്‍ണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിച്ചതിന് ശേഷം കര്‍ണന്‍ ഒളിവില്‍ പോയി. പിന്നീട് […]

കോടതിയലക്ഷ്യക്കേസില്‍ മാപ്പു പറയാനുള്ള ജസ്റ്റിസ് കര്‍ണന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മാപ്പു പറഞ്ഞ് തടിയൂരാനുള്ള ജസ്റ്റിസ് കര്‍ണന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. അപേക്ഷയുമായി ചെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകനെ സുപ്രീം കോടതി തിരിച്ചയക്കുകയാണ് ഉണ്ടായത്‌. മാപ്പുപറഞ്ഞ് അറസ്റ്റ് ഒഴിവാക്കാമെന്ന അദ്ദേഹത്തിന്റെ മോഹം ഇതോടെ അസ്ഥാനത്തായി. ജസ്റ്റിസ് കർണന്റെ വിവാദ ഉത്തരവുകളിൽ സഹികെട്ട സുപ്രീംകോടതി കോടതിയലക്ഷ്യക്കേസിൽ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിക്കുകയാണ് ചെയ്തത്. ഇതിനുപിന്നാലെ ഒളിവിൽപോയ ജസ്റ്റിസ് തടവുശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.