രഥയാത്ര ഇല്ലെങ്കില്‍ പദയാത്ര നടത്തുമെന്ന് ബിജെപി

കൊല്‍ക്കത്ത: ബംഗാളില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാരും ഹൈക്കോടതിയും ചുവപ്പ് കൊടി കാണിച്ചതോടെ പദയാത്രയ്‌ക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. രഥയാത്ര നടത്തിയാല്‍ സാമുദായിക സ്പര്‍ദ്ധയ്ക്ക് കാരണമാകുമെന്ന് ചൂണ്ടി കാണിച്ചാണ് മമതാ സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

സാമുദായിക പ്രശ്‌നങ്ങള്‍ക്കൊന്നും ഇടയാക്കാതെ രഥയാത്ര നടത്തുമെന്നാണ് ബിജെപി കോടതിയെ അറിയിച്ചത്. അടുത്ത മാസം 9നാണ് ഹര്‍ജിയില്‍ കോടതി അന്തിമ വിധി പറയുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടാകാതെ നോക്കേണ്ട സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രീയ പരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള കാര്യമാണെന്നാണ് ബിജെപി അഭിഭാഷകന്‍ അനിന്ദ്യ മിത്ര കോടതിയെ അറിയിച്ചത്.

രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പദയാത്ര നടത്തുമെന്ന് ബിജെപി അറിയിച്ചത്. അടുത്ത മാസം ആദ്യ വാരം മുതല്‍ ജില്ലകള്‍ തോറും പദയാത്ര നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*