മഞ്ജുവിന്‍റെ സാമൂഹിക കണ്ണാടി പഴയത്: ജി സുധാകരന്‍

തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്‍റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച്‌ രംഗത്തുവന്നിരുന്നു

നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍. സര്‍ക്കാറിന്‍റെ പരിപാടി എന്ന നിലയില്‍ ആദ്യം വനിതാ മതിലിന് പിന്തുണയറിയിച്ച്‌ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മഞ്ജു വാര്യര്‍, പിന്നാലെ പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മതിലിന് രാഷ്ട്രീയ നിറമുണ്ടെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ജുവിന്‍റെ കുറിപ്പ്.

prp

Related posts

Leave a Reply

*