സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം: മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

ആ​ല​പ്പു​ഴ: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി ജി.​സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മാര്‍ച്ച്‌ 29ന് സുധാകരന്‍ ഹാജരാകണം. സി​പി​എം മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജി.​സു​ധാ​ക​ര​ന്‍ സ്ത്രീ​ക​ളെ പൊ​തു​പ​രി​പാ​ടി​യി​ല്‍ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. പ​രാ​തി പ​രി​ഗ​ണി​ച്ച കോ​ട​തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന വ​കു​പ്പ് ചു​മ​ത്തി സു​ധാ​ക​ര​നെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല.

സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കും: ജി സുധാകരന്‍

കൊച്ചി: സംസ്ഥാന പാതകളിലെ ടോള്‍ പിരിവ് സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പിരിക്കുന്ന പത്ത് ടോളുകള്‍ കൂടി നിര്‍ത്തലാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇതിനായി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പാറക്കര ഇടത്തിട്ട റോഡിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ജി.സുധാകരന്‍ സര്‍ക്കാരിന്‍റെ തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നതിന് എതിരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24 ടോള്‍ പിരിവുകള്‍ നിര്‍ത്തലാക്കി. 3000 കോടി രൂപയാണ് […]

മോഹന്‍ലാലിന്‍റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്, മഞ്ജുവിന്‍റേതും തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ പ്രശംസിച്ച് ജി. സുധാകരന്‍

തിരുവനന്തപുരം: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ചിത്രം ഒടിയനെ പുകഴ്ത്തി മന്ത്രി ജി സുധാകരന്‍. അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രമാണ് ഒടിയനെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥ നീങ്ങുന്നതെന്നും മൂല്യബോധമുള്ള സിനിമയാണിതെന്നും മന്ത്രി പറഞ്ഞു. ജി.സുധാകരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഡിസംബര്‍ 14 ലെ കേരള ഹര്‍ത്താലിനെ അതീജിവിച്ചാണ് മലയാളി […]

മഞ്ജുവിന്‍റെ സാമൂഹിക കണ്ണാടി പഴയത്: ജി സുധാകരന്‍

തിരുവനന്തപുരം: വനിതാ മതിലിനോടുള്ള പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്‍. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്‍റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.  കഴിഞ്ഞ ദിവസം മന്ത്രി മണിയും, മേഴ്സിക്കുട്ടിയമ്മയും മഞ്ജുവിനെ വിമര്‍ശിച്ച്‌ രംഗത്തുവന്നിരുന്നു നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് […]

ശബരിമല സമരം നടത്തുന്നവര്‍ ഒരു നായയുടെ പിന്തുണ പോലുമില്ലാത്തവര്‍: ജി സുധാകരന്‍

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്‌എസ്സിന് മാത്രമെന്നും ജി സുധാകരന്‍ പറഞ്ഞു. ഇതുപോലുള്ള അവസരത്തില്‍ രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ക്ക് കാണാനായി. രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമരത്തിലൂടെ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി […]

പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്: ദിലീപിനെതിരെ ജി സുധാകരന്‍

താര സംഘടന അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരന്‍. അമ്മ സ്വയം തിരുത്താന്‍ തയ്യാറാകണം. അമ്മ ഭരണസമിതി വേണ്ടത്ര ആലോചനയ്ക്കുശേഷമല്ല തീരുമാനമെടുത്തത്. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. രാജിവെച്ച നടിമാര്‍ അഭിമാനമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.മുകേഷും ഗണേഷും തെറ്റിദ്ധാരണകള്‍ തിരുത്തണം. ദിലീപ് ധിക്കാരിയാണെന്നും സുധാകരന്‍ പറയുന്നു. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും അദ്ദേഹം പറയുന്നു. മലയാളചലച്ചിത്രത്തിന് കൊച്ചി കേന്ദ്രീകരിച്ച് ലോബിയെന്നും സുധാകരന്‍ പറയുന്നു. സംസ്‌കാരത്തിന് ചേരാത്തതാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ […]

വയല്‍ക്കിളികളല്ല, അവര്‍ നെല്ല് കൊത്തിക്കൊണ്ടുപോകുന്ന എരണ്ടകളെന്ന് സുധാകരന്‍

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. എരണ്ടകള്‍ വന്ന് കര്‍ഷകരെ ഇല്ലാതാക്കുകയാണ്. രണ്ടായിരം കിളികള്‍ പാടത്തേക്ക് പറന്നുവീഴും. നെല്ലെല്ലാം കൊത്തിക്കൊണ്ടുപോവും. കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവും. ഇപ്പോഴത്തെ അലൈന്‍മെന്‍റ് മാറ്റേണ്ട കാര്യമില്ല. അല്ലെങ്കില്‍ ദേശീയപാത വേണ്ടെന്ന് തീരുമാനിക്കണം. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല. കേന്ദ്രസര്‍ക്കാരിന്‍റെതാണ് പദ്ധതി, പണം നല്‍കുന്നതും അവരാണ്. മാറ്റം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും […]

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാര്‍: ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.  കീഴാറ്റൂരിലെ ബൈപ്പാസ്​ നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തി​​െന്‍റ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണ്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.   പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 […]

‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ’; തോമസ്‌ ചാണ്ടിക്കെതിരെ ജി.സുധാകരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ  രൂക്ഷ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.        സര്‍ക്കാറി​നെതി​രെ തോമസ്​ ചാണ്ടി കോടതിയെ സമീപിച്ചത്​ ബൂര്‍ഷ്വാ രാഷ്​ട്രീയത്തി​​െന്‍റ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.