കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാര്‍: ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.  കീഴാറ്റൂരിലെ ബൈപ്പാസ്​ നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തി​​െന്‍റ അടിയന്തര പ്രമേയ നോട്ടീസിന്​ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണ്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന്​ സ്​ഥലം വിട്ടുകൊടുക്കാന്‍ സമ്മതപ​ത്രം ഒപ്പിട്ടിട്ടുണ്ട്​. നാലു പേര്‍ക്ക്​ വേണ്ടി നടത്തുന്ന സമരത്തി​നൊപ്പമാണ്​ പ്രതിപക്ഷം നില്‍ക്കുന്നത്​. വയലി​ന്‍റെ പരിസരത്തു പോലും പോകാത്തവരാണ്​ സമരക്കാര്‍. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്​. വയല്‍ക്കിളികളല്ല വയല്‍ ക്കഴുകന്‍മാരാണ്​ സമരക്കാരെന്നും ജി. സുധാകരന്‍ ആരോപിച്ചു.

 

prp

Related posts

Leave a Reply

*